HOME
DETAILS

ലേലത്തിൽ ആരും വാങ്ങിയില്ല; ഇംഗ്ലണ്ട് ക്ലബ്ബിലേക്ക് പറന്ന് ഇന്ത്യൻ സൂപ്പർതാരം

  
February 18 2025 | 12:02 PM

Engliah County club sign shardul thakur

ഇന്ത്യൻ പേസർ ശാർദുൽ താക്കൂറിനെ സ്വന്തമാക്കി ഇംഗ്ലീഷ് കൗണ്ടി ക്ലബ് എസ്സെക്സ്. താക്കൂർ ക്ലബ്ബുമായി പുതിയ കരാർ ഒപ്പിട്ടിരിക്കുകയാണ്. കൗണ്ടി ചാമ്പ്യൻഷിപ്പിൽ ഡിവിഷൻ വണ്ണിൽ കളിക്കുന്ന ടീമാണ് എസ്സെക്സ്. ഈ വർഷം ഏപ്രിൽ നാലിനാണ് ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യൻഷിപ്പിന് തുടക്കം കുറിക്കുന്നത്. 

2025 ഐപിഎൽ താരലേലത്തിൽ ഒരു ടീമും താക്കൂറിനെ വാങ്ങിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് താക്കൂർ ഇംഗ്ലീഷ് ക്ലബ്ബിലേക്ക് കൂടുമാറിയത്. സമീപ കാലങ്ങളിൽ ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ പ്രകടനമാണ് താക്കൂർ നടത്തിക്കൊണ്ടിരിക്കുന്നത്. നീണ്ട കാലം താക്കൂർ ഇന്ത്യൻ ടീമിൽ നിന്നും പുറത്തായിരുന്നു. അതുകൊണ്ട് തന്നെ കൗണ്ടിയിൽ മികച്ച പ്രകടനങ്ങൾ നടത്തികൊണ്ട് ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താനും ആയിരിക്കും താരം ലക്ഷ്യം വെക്കുക. 

2017ൽ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലായിരുന്നു താക്കൂർ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്നത്. ഒരു വർഷത്തിനുശേഷം വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് മത്സരത്തിലും താരം അരങ്ങേറ്റം കുറിച്ചു. ഇന്ത്യക്കായി 83 മത്സരങ്ങളിൽ കളിച്ച താക്കൂർ 129 വിക്കറ്റുകൾ ആണ് നേടിയിട്ടുള്ളത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്‌സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡൽഹി ക്യാപ്പിറ്റൽസ് എന്നീ ടീമുകൾക്ക് വേണ്ടിയാണ് താക്കൂർ കളിച്ചിട്ടുള്ളത്. ചെന്നൈക്കൊപ്പം രണ്ട് കിരീടനേട്ടങ്ങളിൽ പങ്കാളിയാവാനും താക്കൂറിന്‌ സാധിച്ചിട്ടുണ്ട്. 2018, 2021 സീസണുകളിലാണ് താരം ചെന്നൈക്കൊപ്പം ചാമ്പ്യനായത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശിശുക്ഷേമ സമിതിയില്‍ അഞ്ചരമാസം പ്രായമുള്ള കുഞ്ഞിന്റെ ദുരൂഹ മരണം; കാരണം ന്യൂമോണിയ

Kerala
  •  3 days ago
No Image

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ കണ്ടെന്റ് ക്രിയേറ്റേഴ്സിന് തൊഴിൽ അവസരം; എല്ലാ ജില്ലകളിലും താത്കാലിക നിയമനം

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-22-03-2025

PSC/UPSC
  •  3 days ago
No Image

ലഹരിക്കെതിരെ ജാഗ്രതയുടെ ഒരു മാസം; ഓപ്പറേഷന്‍ ഡി-ഹണ്ട് ശക്തമാകുന്നു

Kerala
  •  3 days ago
No Image

ചാമ്പ്യന്മാരെ അടിച്ച് വീഴ്ത്തി ആർസിബി; ഐപിഎല്ലിൽ തേരോട്ടം തുടങ്ങി കോഹ്‌ലിപ്പട

Cricket
  •  3 days ago
No Image

സംസ്ഥാനത്ത് വേനൽമഴക്കൊപ്പം ശക്തമായ കാറ്റ്; വ്യാപക നാശനഷ്ടം

Kerala
  •  3 days ago
No Image

ചോരാത്ത ഈ കൈകൾ ഇനി ധോണിയുടെ റെക്കോർഡിനൊപ്പം; വരവറിയിച്ച് ബാംഗ്ലൂർ താരം

Cricket
  •  3 days ago
No Image

ഒരാഴ്ചയ്ക്കുള്ളില്‍ ഇരുപതിനായിരത്തിലധികം അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്ത് സഊദി 

Saudi-arabia
  •  3 days ago
No Image

പതിനാറുകാരനുമായി ബന്ധം; വിവാദങ്ങൾ ഉയർന്നതോടെ ഐസ്‌ലൻഡ് വിദ്യാഭ്യാസ മന്ത്രി രാജിവെച്ചു

International
  •  3 days ago
No Image

കേരളത്തിൽ വ്യാപക വേനൽമഴ; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

Kerala
  •  3 days ago