HOME
DETAILS

പകുതി വില തപ്പിട്ട്; മന്ത്രി കെ കൃഷ്ണന്‍കുട്ടിക്കും പങ്കുണ്ടെന്ന് കോണ്‍ഗ്രസ്

  
February 18, 2025 | 12:52 PM

halfpricescam-kkrishnankutty-included-latestnews

തിരുവനന്തപുരം:  പകുതി വില തട്ടിപ്പില്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടിക്കും പങ്കുണ്ടെന്ന് കോണ്‍ഗ്രസ്. മന്ത്രിയും മന്ത്രിയുടെ പിഎയും നേരിട്ട് ഇടപെട്ടിട്ടുണ്ടെന്നും അതിന് വ്യക്തമായ തെളിവുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് സുമേഷ് അച്യുതന്‍ ആരോപിച്ചു.  മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി പ്രേം കുമാര്‍ നേരിട്ടാണ് പണം കൈപ്പറ്റിയത്. പ്രേംകുമാറിന്റെ പേരിലുള്ള വീട്ടിലാണ് സീഡ് സൊസൈറ്റി പ്രവര്‍ത്തിച്ചതെന്നും തട്ടിപ്പ് സംഘത്തിന്റെ തലവനാണ് മന്ത്രിയെന്നും സുമേഷ് വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.

പ്രേംകുമാറിന്റെയും ഭാര്യയുടെയും പേരിലുള്ള വീട്ടിലാണ് തട്ടിപ്പ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഇതിന്റെ രേഖകള്‍ തന്റെ കൈവശമുണ്ട്. മന്ത്രി സ്ഥാനം രാജിവെച്ച് കെ കൃഷ്ണന്‍കുട്ടി അന്വേഷണത്തിന് തയ്യാറാകണമെന്നും ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കുന്നതിന് പകരം ഒരു ജൂഡിഷ്യല്‍ അന്വേഷണമാണ് ആവശ്യമെന്നും സുമേഷ് അച്യുതന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, പാതിവില തട്ടിപ്പ് കേസില്‍ സംസ്ഥാനത്ത് 12 ഇടങ്ങളില്‍ ഇഡി പരിശോധന നടന്നു.സായ് ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദ കുമാറിന്റെ വീട്ടിലും കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റിന്റെ വീട്ടിലുമാണ് ഇ ഡിയുടെ നിര്‍ണായക വിവരശേഖരണം. അനന്തുകൃഷ്ണന്റെ കൊച്ചി കടവന്ത്രയിലുള്ള സോഷ്യല്‍ ബി വെന്‍ഞ്ചേസ് എന്ന സ്ഥാപനത്തിലും ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. സ്ഥാപനത്തിലെ അക്കൗണ്ടുകളിലേക്ക് 548 കോടി രൂപ എത്തിയതായി ക്രൈം ബ്രാഞ്ച് ഇന്നലെ വ്യക്തമാക്കിയിരുന്നു. പണം വന്ന വഴിയും ഉന്നത ബന്ധവും കണ്ടെത്തണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യത്തില്‍ അനന്തുവിനെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലിസ് ഇന്ന് അപേക്ഷ സമർപ്പിക്കും

Kerala
  •  14 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Kerala
  •  14 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതികളുടെ 1.3 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇ.ഡി

Kerala
  •  21 hours ago
No Image

ഗ്രീന്‍ലാന്‍ഡില്‍ റഷ്യയും ചൈനയും കണ്ണുവെയ്ക്കുന്നു; രക്ഷിക്കാന്‍ അമേരിക്കയ്ക്ക് മാത്രമേ കഴിയൂ; ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ് 

International
  •  a day ago
No Image

കിവികളെ നിലംതൊടാതെ പറത്തി; ആദ്യ ടി-20യിൽ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  a day ago
No Image

മെട്രോ നഗരങ്ങളോട് പ്രിയം, കേരളത്തോട് അവഗണന; ദുബൈ-കൊച്ചി സർവീസ് നിർത്തലാക്കാൻ ഒരുങ്ങി എയർ ഇന്ത്യ 

uae
  •  a day ago
No Image

താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം; നവീകരണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കുന്നു

Kerala
  •  a day ago
No Image

ഇങ്ങനെയും 5000 അടിക്കാം! ലോക റെക്കോർഡ് സ്വന്തമാക്കി അഭിഷേക് ശർമ്മ

Cricket
  •  a day ago
No Image

വിവാഹത്തെ എതിര്‍ത്ത ഉമ്മയെ മകന്റെ പെണ്‍സുഹൃത്ത് കറിക്കത്തി കൊണ്ട് ആക്രമിച്ചു 

Kerala
  •  a day ago
No Image

പള്ളിക്കകത്ത് ഇഫ്താർ പാടില്ല, ഉച്ചഭാഷിണികൾക്കും നിയന്ത്രണം; സഊദിയിലെ പുതിയ റമദാൻ ചട്ടങ്ങൾ ഇവയാണ്

Saudi-arabia
  •  a day ago