നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയുടെ ആദ്യകേസിലെ ജാമ്യം റദ്ദാക്കി
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമരയുടെ ആദ്യ കേസിലെ ജാമ്യം റദ്ദാക്കി കോടതി. 2019ല്‍ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ കേസിലെ ജാമ്യമാണ് റദ്ദാക്കിയത്.
പാലക്കാട് സെഷന്‍സ് കോടതിയുടേതാണ് നടപടി.
ഈ കേസിലെ ജാമ്യത്തില്‍ പുറത്തിറങ്ങിയപ്പോഴാണ് ചെന്താമര സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊന്നത്. ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചത് ചൂണ്ടിക്കാട്ടി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് റദ്ദാക്കല്‍ നടപടി. സജിതയോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ഭാര്യയും മക്കളും വീടുവിട്ടു പോകാന്‍ കാരണം സജിതയും കുടുംബവും നടത്തിയ ദുര്‍മന്ത്രവാദമാണെന്നാണ് വിശ്വസിക്കുന്നതെന്ന് ചെന്താമര സജിതയുടെ കൊലപാതകത്തിന് ശേഷം പൊലീസിന് മൊഴി നല്‍കിയിരുന്നു. കൊലപാതകശേഷം ഇയാള്‍ പോത്തുണ്ടി, നെല്ലിയാമ്പതി മേഖലയിലെ കാട്ടിലേക്ക് രക്ഷപ്പെട്ടെങ്കിലും പൊലീസ് പരിശോധനയില്‍ പിടികൂടി.പിന്നീട് ജയിലില്‍ കിടക്കുമ്പോഴുണ്ടായിരുന്ന അടങ്ങാത്ത പകയാണ് സുധാകരന്റെയും അമ്മയുടെയും ജീവനെടുക്കാന്‍ ചെന്താമരയെ നയിച്ചത്. ഈ കേസില്‍ മാര്‍ച്ച് 15 നു മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."