തൂക്കത്തില്‍ കുറവ്; റേഷന്‍ കടക്കാര്‍ സ്റ്റോക്ക് ബഹിഷ്‌കരിക്കും
താമരശ്ശേരി: ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ജില്ലാ സപ്ലൈ ഓഫിസറും റേഷന്‍ സംഘടനാ പ്രതിനിധികളുമയി ഉണ്ടാക്കിയ ഉടമ്പടി കാറ്റില്‍ പറത്തി വീണ്ടും സാധനങ്ങളുടെ തൂക്കത്തില്‍ വന്‍ കുറവു വരുത്തുന്നതായി റേഷന്‍ കടക്കാരുടെ പരാതി.
കഴിഞ്ഞ മാസം കലക്ടറുമായി ഉണ്ടാക്കിയ ഉറപ്പു പ്രകാരം റേഷന്‍ കട ഉടമയുടെയോ അയാളുടെ പ്രധിനിധിയുടെയോ മുന്നില്‍വെച്ച് അവര്‍ക്ക് പൂര്‍ണമായി ബോധ്യപ്പെടും വിധത്തില്‍ തൂക്കി നല്‍കാമെന്ന ഉറപ്പാണ് ലംഘിച്ചത് .റേഷന്‍ കടക്കാരെ അറിയിക്കാതെ റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരും ഗോഡൗണ്‍ ഉദ്യോഗസ്ഥരും ചുമട്ടു തൊഴിലാളികളും കരാറുകാരന്റെ ഇഷ്ടാനുസരണം ലോഡുകള്‍ കയറ്റുകയാണ് ചെയ്യുന്നത്. സംശയംതോന്നിയ രണ്ട് റേഷന്‍ കടകളിലെത്തിയ സാധനങ്ങള്‍ തൂക്കി നോക്കിയപ്പോള്‍ എ.ആര്‍.ഡി 25-ാം നമ്പര്‍ കടയില്‍ 54.4 കിലോ യുടെ കുറവും എ.ആര്‍.ഡി 98-ാം നമ്പര്‍ കടയില്‍ 32 കിലോ അരിയുടെ കുറവും കണ്ടെത്തി. പുറത്തു നിന്നും ത്രാസ്സ് കൊണ്ടുവന്ന് സംഘടനാ ഭാരവാഹികളുടെ നേതൃത്വത്തില്‍ തൂക്കി നോക്കിയപ്പോഴാണ് ഇത്രയും തൂക്ക കുറവ് കണ്ടെത്തിയത്. അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുന്നതില്‍ പരിഹാരമുണ്ടാവുന്നതുവരെ റേഷന്‍ സാധനങ്ങള്‍ കൈപ്പറ്റാന്‍ തയ്യാറല്ലെന്ന് എ.കെ.ആര്‍.ആര്‍.ഡി.എ താമരശ്ശേരി താലൂക്ക് കമ്മിറ്റി യോഗം തീരുമാനിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദലി, സെക്രട്ടറി എ. ഭാസ്‌കരന്‍, പ്രസിഡന്റ് പി.വി പൗലോസ് സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."