HOME
DETAILS
MAL
മലയാളത്തിളക്കം ജില്ലാതല വിജയ പ്രഖ്യാപനം നടന്നു
backup
March 13 2017 | 00:03 AM
മാറഞ്ചേരി: മലയാളത്തിളക്കം ജില്ലാതല പ്രഖ്യാപനം കാഞ്ഞിരമുക്ക് പി.എന്‍.യു.പി സ്കൂളില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് നിര്‍വഹിച്ചു. സര്‍വശിക്ഷാ അഭിയാന് മലയാള ഭാഷ പഠന പോഷണത്തിന്റെ ഭാഗമായി വിവിധ സ്കൂളുകളില്‍ നടപ്പാക്കിയ മലയാളത്തിളക്കം പദ്ധതിയുടെ വിജയ പ്രഖ്യാപനമാണ് നടത്തിയത്.
മറ്റു ഭാഷകള്‍ പഠിക്കുമ്പോള്‍ മലയാളത്തെ മറന്നു പോകുന്ന അവസ്ഥക്ക് മാറ്റം വരുത്താന്‍ മലയാളികള്‍ ശ്രദ്ധിക്കണമെന്ന് പി ശ്രീരാമകൃഷ്ണന് പറഞ്ഞു.
മാറഞ്ചേരി പഞ്ചായത്താണ് പ്രസിഡന്റ് ഇ സിന്ധു അധ്യക്ഷയായിരുന്നു. സാക്ഷരതാ പത്ര പ്രകാശനം ആറ്റുണ്ണി തങ്ങളും ക്ലാസ് ലൈബ്രറിയുടെ ഉദഘാടനം ഇ മുഹമ്മദ് കുഞ്ഞിയും നിര്‍വഹിച്ചു. ജില്ലാ പഞ്ചായത് അംഗം സമീറ ഇ, സ്മിത ജയരാജന്, കദീജ മൂത്തേടത്, കെ.വി ഹംസ, ഡി.ഡി സഫറുല്ല, ഡോ. അബ്ദുല്‍ ഗഫൂര്‍, പി ശിവദാസന്‍, ദേവദാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."