ജല സംരക്ഷണത്തിന്റെ പ്രാധാന്യം അറിയിച്ച് വിദ്യാര്‍ഥികളുടെ സംഭാര വിതരണം
പനമരം: 'സേവ് വാട്ടര്‍ സേവ് ലൈഫ്' എന്ന മുദ്രാവാക്യം ഉയര്‍ത്തി ജല സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടവയല്‍ സി.എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ എന്‍.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ വയനാട്ടിലെ പ്രധാന ടൗണുകളില്‍ ആയിരത്തി അഞ്ഞൂറ് പേര്‍ക്ക് 'സ്‌നേഹം നീര്‍' എന്ന പേരില്‍ സൗജന്യ സംഭാരം വിതരണം ചെയ്തു.
പര്യടനം പുല്‍പള്ളിയില്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.ജെ പോള്‍, മാനന്തവാടിയില്‍ എ.എസ്.ഐ എ. അബ്ദുല്‍ നാസര്‍, പനമരത്ത് കോളജ് പ്രിന്‍സിപ്പല്‍ പി.എ നാസര്‍ പേരാമ്പ്ര, ബത്തേരിയില്‍ സമാപനം മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.എല്‍ സാബു ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫിസര്‍ എ.പി റിജില നാഥ്, വളണ്ടിയര്‍ ലീഡര്‍ പി. മുഹമ്മദ് റാഫി, കെ.യു രഹനാസ്, പി.പി ഗോകുല്‍ദാസ്, സയന സനില്‍കുമാര്‍, പി.ആര്‍ ശരണ്യ, ജ്യോതി കൃഷ്ണ, എ.ജെ.എന്‍ ആല്‍ബിന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."