HOME
DETAILS
MAL
മണിപ്പൂരില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് ക്ഷണം
backup
March 13 2017 | 07:03 AM
ഇംഫാല്‍: മണിപ്പൂരില്‍ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ നജ്മ ഹിബ്തുള്ള കോണ്‍ഗ്രസിനെ ക്ഷണിച്ചു. പതിനെട്ടാം തിയ്യതിയ്ക്ക് മുന്‍പ് ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. 60 അംഗ നിയമസഭയില്‍ 31 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 28 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാണ്. എന്നാലിതുവരെ ആരുടേയും പിന്തുണ കോണ്‍ഗ്രസിന് ലഭിച്ചിട്ടില്ല.
ബി.ജെ.പിക്ക് 21 അംഗങ്ങളേ ഉള്ളുവെങ്കിലും നാലംഗങ്ങളുള്ള എന്‍.പി.പി ബി.ജെ.പിയുടെ സഖ്യകക്ഷിയാണ്. നാലു സീറ്റുള്ള എന്‍.പി.എഫ് കോണ്‍ഗ്രസ് വിരുദ്ധരെ പിന്തുണക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാതെ വന്നാല്‍ ബി.ജെ.പിയ്ക്ക് സര്‍ക്കാരുണ്ടാക്കാം. രണ്ട് പേരുടെ പിന്തുണ കൂടിയാണ് ബി.ജെ.പിയ്ക്ക് ഇനി വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."