HOME
DETAILS
MAL
ഡാമുകളില്‍ അനധികൃതമായി പ്രവേശിച്ചാല്‍ നടപടിയെടുക്കും
backup
March 13 2017 | 18:03 PM
പാലക്കാട്: മലമ്പുഴ, മംഗലം, പോത്തുണ്ടി ഡാമുകള്‍ 1962ലെ പ്രതിരോധ നിയമപ്രകാരം നിരോധിത മേഖലയായി പ്രഖ്യാപിച്ചതിനാല്‍ ഡാമുകളിലേയും ജലാശയങ്ങളിലെയും പരിസര പ്രദേശത്തും അനധികൃതമായി പ്രവേശിക്കുന്നതും കന്നുകാലികളെ മേയ്ക്കുന്നതും ശിക്ഷാര്‍ഹമാണ്. അതീവ സുരക്ഷാ മേഖലയായ ഡാമുകളിലും ജലാശയങ്ങളിലും അനധികൃതമായി പ്രവേശിക്കുന്നവര്‍ക്കെതിരേ ജാമ്യമില്ലാ വ്യവസ്ഥകള്‍ പ്രകാരം നിയമ നടപടികള്‍ സ്വീകരിക്കും. കന്നുകാലികളെ കണ്ടുകെട്ടി ഉടമകള്‍ക്കെതിരേ നടപടി കൈക്കൊള്ളുമെന്നും ജലസേചന വകുപ്പ് എക്സി. എന്‍ജിനീയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."