HOME
DETAILS
MAL
എം.എല്‍.എമാര്‍ക്ക് വാഹന, ഭവന വായ്പാ വര്‍ധന: ബില്‍ പാസായി
backup
March 13 2017 | 19:03 PM
തിരുവനന്തപുരം: എം.എല്‍.എമാരുടെ വാഹന, ഭവന വായ്പകളും പേഴ്‌സണല്‍ സ്റ്റാഫിന്റെ അലവന്‍സും വര്‍ധിപ്പിക്കുന്നതിനുള്ള ബില്‍ നിയമസഭ പാസാക്കി. കഴിഞ്ഞ ബുധനാഴ്ച മന്ത്രി സഭാ യോഗത്തിലുണ്ടായ തീരുമാനമാണ് ബില്ലായി സഭയില്‍ വന്നത്.
മന്ത്രി എ.കെ ബാലന്‍ അവതരിപ്പിച്ച ബില്‍ ചര്‍ച്ചയോ ഭേദഗതിയോ കൂടാതെ ഐകകണ്‌ഠ്യേനയാണ് സഭ പാസാക്കിയത്.
സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, മന്ത്രിമാര്‍ എന്നിവര്‍ ഒഴികെയുളള എം.എല്‍.എമാരുടെ വാഹന വായ്പ അഞ്ചു ലക്ഷം രൂപയില്‍ നിന്ന് പത്തു ലക്ഷം രൂപയായും ഭവനനിര്‍മാണ വായ്പ പത്തു ലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷം രൂപയായും വര്‍ധിപ്പിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. സ്റ്റാഫ് അലവന്‍സ് 12,500 രൂപയില്‍ നിന്ന് 20,000 രൂപയായും വര്‍ധിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."