'റോഡിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കും'
ഒറ്റപ്പാലം: പൊതുമരാമത്ത് വകുപ്പ് റോഡിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് താലൂക്ക് വികസന സമിതി. ചെര്‍പ്പുളശ്ശേരി നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.എ ബക്കര്‍ അധ്യക്ഷനായ താലൂക്ക് വികസന സമിതി യില്‍ ജല അതോറിറ്റി, പൊതുമരാമത്ത് റോഡ് വിഭാഗം, പൊലിസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവരുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു.
ജനകീയ വിമര്‍ശനങ്ങളില്‍ നിന്നും രക്ഷപ്പെടാനാണ് വികസന സമിതി ബഹിഷ്‌കരിക്കുന്നതെന്ന് അംഗങ്ങള്‍ കുറ്റപ്പെടുത്തി. പൊതുമരാമത്ത് വകുപ്പ് റോഡിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കുക, നഗരസഭാ ബസ്റ്റാന്‍ഡില്‍ പൊലിസിന്റെ സാന്നിധ്യം ഉറപ്പുവരുത്തുക, സിവില്‍സ്റ്റേഷനിലെ ലിഫ്റ്റ് പ്രവര്‍ത്തന സജ്ജമാക്കുക, ഒറ്റപ്പാലം ചെര്‍പ്പുളശ്ശേരി പൊതുമരാമത്ത് റോഡ് കുഴിയടക്കുക, പൊതുനിരത്തിലെ പരസ്യബോര്‍ഡുകള്‍ നീക്കംചെയ്യുക, ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗത്തിന്റെ പരിശോധന ഊര്‍ജിതമാക്കുക,എന്നീ ആവശ്യങ്ങള്‍ വികസന സമിതിയില്‍ ഉയര്‍ന്നു.
താലൂക്ക് വികസന സമിതിയില്‍ ഹാജരാവാത്ത ഓഫിസ് മേധാവികള്‍ക്കെതിരേ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ തീരുമാനിച്ചു.
പി.എ ഷൗക്കത്തലി, തോമസ്, തോമസ് ജേക്കബ്, ജയരാജ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു ഭൂരേഖ വിഭാഗം തഹസില്‍ദാര്‍ പി.ജി മനോഹര്‍ സ്വാഗതവും ഡെപ്യൂട്ടി തഹസില്‍ദാര്‍ മജീദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."