HOME
DETAILS
MAL
കെ.എസ്.ആര്‍.ടി.സിയെ തട്ടിക്കളിക്കരുത്
backup
March 13 2017 | 19:03 PM
നഷ്ടത്തില്‍നിന്നു നഷ്ടത്തിലേക്കു മുങ്ങിത്താഴുന്ന കെ.എസ്.ആര്‍.ടി.സിക്ക് ആശ്വസമായാണ് ഇക്കഴിഞ്ഞ ബജറ്റില്‍ 3000 കോടി രൂപ പ്രഖ്യാപിച്ചത്. എന്നാല്‍, നിലവില്‍ പ്രഖ്യാപിച്ച 3000 കോടി കെ.എസ്.ആര്‍.ടി.സിക്കു ലഭിക്കുമോയെന്നു കണ്ടറിയണം. മുന്‍ അനുഭവം അങ്ങനെയാണ്. കഴിഞ്ഞ ബജറ്ററില്‍ സി.എന്‍.ജി ബസുകള്‍ വാങ്ങാന്‍ വേണ്ടി 300 കോടി രൂപയാണ് അനുവദിച്ചിരുന്നത്. അതു വെള്ളത്തില്‍ വരച്ച വരപോലെയായി.
ഇപ്പോള്‍ പ്രഖ്യാപിച്ച പണം കെ.എസ്.ആര്‍.ടി.സിക്കു ലഭിക്കണമെങ്കില്‍ ആദ്യം കിഫ്ബിയില്‍ പണം വരണം. പ്രഖ്യാപനങ്ങളില്‍ ഒതുങ്ങി നില്‍ക്കാതെ കെ.എസ്.ആര്‍.ടി.സിക്ക് അനുവദിച്ച മുഴുവന്‍ പണവും ഉടനടി ലഭ്യമാക്കാന്‍ നടപടി ഉണ്ടാകണം. പ്രഖ്യാപനങ്ങള്‍ പലതു നടത്തി സര്‍ക്കാരിനു തട്ടിക്കളിക്കാനുള്ള സ്ഥാപനമല്ല അത്.
അജയ് എസ് കുമാര്‍
പ്ലാവോട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."