അനുസ്മരണ യോഗം നടത്തി
കുന്നംകുളം : പ്രമുഖ കോണ്‍ഗ്രസ് നേതാവ് പി.കെ ഗോപാലന്റെ നിര്യാണത്തെ തുടര്‍ന്നു സര്‍വകക്ഷി അനുസ്മരണ യോഗം നടന്നു.
ചൂണ്ടല്‍ പുതുശേരി സ്കൂളില്‍ നടന്ന അനുസ്മരണ യോഗത്തില്‍ ചൊവ്വന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സതീശന് അധ്യക്ഷനായി.
കേരള വ്യവസായ കായിക വകുപ്പ് മന്ത്രി എ.സി മൊയ്തീന്, മുന്‍ എം.എല്‍.എ പി.എ മാധവന്, കുന്നംകുളം നഗരസഭ ചെയര്പേഴ്സന് സീത രവീന്ദ്രന്, യു.ഡി.എഫ് ജില്ലാ ചെയര്മാന് ജോസഫ് ചാലിശേരി, ജില്ലാ പഞ്ചായത്തംഗം കെ ജയശങ്കര്‍ സംസാരിച്ചു.
സി.പി.എം കുന്നംകുളം ഏരിയ സെക്രട്ടറി എം.എന്‍ സത്യന്, സി.പി.ഐ മണ്ഡലം സെക്രട്ടറി മണികണ്ഠന്, മുസ്്ലിം ലീഗ് ദേശീയ സമിതി അംഗം കരീം പന്നിത്തടം, ബി.ജെ.പി സെക്രട്ടറി ദര്ശന്, കേരള കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗം സെബാസ്റ്റ്യന്‍ ചൂണ്ടല്‍ , എന്‍.സി.പി നേതാവ് എ.വി വല്ലഭന് , കോണ്‍ഗ്രസ് (എസ്) സെക്രട്ടറി മാത്തു, സി.എം.പി നേതാവ് സുധീഷ്, കെ.പി.സി.സി സെക്രട്ടറി എന്‍.കെ സുധീര്‍, ഡി.സി.സി ഭാരവാഹികളായ സി.ഐ ഇട്ടിമാത്തൂ, വി.കെ രഘുസ്വാമി, ബിജോയ് ബാബു, ചൊവ്വന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സി.കെ ജോണ്‍ തുടങ്ങി വിവിധ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."