ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു
ദുബൈയിലെ സത്വയിൽ ഇന്ധന ടാങ്കറിലുണ്ടായ വൻ തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു.ലുലു റസിഡൻസിന് സമീപമുള്ള അൽ സത്വ ഏരിയയിൽ ട്രക്കിൽ തീപിടിത്തം ഉണ്ടായതായി കാണിച്ച് ഒരു വ്യക്തിയിൽ നിന്ന് വൈകുന്നേരം 5:26 ന് ഒരു കോൾ ലഭിച്ചതായി ദുബൈ സിവിൽ ഡിഫൻസ് ഓപ്പറേഷൻസ് റൂം അറിയിച്ചു.
അൽ ഇത്തിഹാദ് ഫയർ സ്റ്റേഷൻ ആദ്യം രക്ഷാപ്രവർത്തനം നടത്തുകയും തീപിടിത്തമുണ്ടായി അഞ്ച് മിനിറ്റിനുള്ളിൽ സംഭവസ്ഥലത്തെത്തുകയും ചെയ്തു. വൈകിട്ട് 5.54 ഓടെ അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കുകയും ശീതികരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. വൈകിട്ട് 6.23ന് സാധാരണ നടപടിക്രമങ്ങൾ അനുസരിച്ച് സ്ഥലം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
എമിറേറ്റിൻ്റെ പല ഭാഗങ്ങളിൽ നിന്നും തീപിടുത്തത്തിൽ നിന്നുള്ള പുകപടലങ്ങൾ കാണാമായിരുന്നു, ഡൗണ്ടൗൺ ദുബൈ, ജുമൈറ, റാസൽ ഖോർ എന്നിവിടങ്ങളിൽ നിന്ന് റിപ്പോർട്ടുകൾ വന്നു.വൈകിട്ട് അഞ്ചരയോടെയാണ് തീപിടിത്തമുണ്ടായതെന്ന് സമീപവാസികൾ പറയുന്നത്: തീപിടിത്തത്തിൻ്റെ കാരണം അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."