HOME
DETAILS

വികസനപദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കണം: മലബാര്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍

  
backup
June 23 2016 | 18:06 PM

%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%af%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7

കോഴിക്കോട്: കേരളത്തിന്റെ സമഗ്രവികസനത്തിനു കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ ഫണ്ടും നിബന്ധനയില്‍ ഇളവും സഹകരണവും കേരള സര്‍ക്കാരിന് ഉറപ്പുനല്‍കിയ സാഹചര്യത്തില്‍ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കണമെന്ന് മലബാര്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
യാത്രാ സൗകര്യം മെച്ചപ്പെടുത്തി ഗതാഗതകുരുക്ക്, റോഡപകടങ്ങള്‍ എന്നിവ ഒഴിവാക്കുന്നതിന് അടിസ്ഥാന സൗകര്യ വികസനം കേരളത്തിന്റെ അനിവാര്യതയാണ്. റോഡ് വികസനത്തിനു ഭൂമി വിട്ടുനല്‍കിയവര്‍ക്കു വര്‍ഷങ്ങളായി നഷ്ടപരിഹാരം ലഭിക്കാത്ത സാഹചര്യമാണു നിലവിലുള്ളതെന്നും യോഗം കുറ്റപ്പെടുത്തി.
കേന്ദ്ര സര്‍ക്കാര്‍, ആവശ്യമായ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു കാലതാമസം ഇല്ലാതെ മാന്യമായ തുകയും നീതിയും ലഭിക്കുമെന്ന് ഉറപ്പുനല്‍കിയാല്‍തന്നെ ഒരു പരിധിവരെ എതിര്‍പ്പ് ഒഴിവാക്കാന്‍ കഴിയുമെന്നും യോഗം അഭിപ്രായപ്പെട്ടു. എയര്‍ കേരള, ലൈറ്റ്‌മെട്രോ പദ്ധതികളേക്കാള്‍ മുന്‍ഗണന അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കാണെന്നും യോഗം വിലയിരുത്തി. ഷെവ. സി.ഇ ചാക്കുണ്ണി അധ്യക്ഷനായി. എം.വി മാധവന്‍, എം.കെ അയ്യപ്പന്‍, കെ.എന്‍ ചന്ദ്രന്‍, പി.ഐ അജയന്‍, എം.വി കുഞ്ഞാമു, ജോഷി പോള്‍, കെ. മോഹന്‍ദാസ്, കിരണ്‍ജിത്ത് ദിവാകരന്‍, ഷിബു കെ. പൗലോസ്, സി.സി മനോജ്, എം.വി കുഞ്ഞാമു സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  18 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  18 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

latest
  •  18 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  18 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  18 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  18 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  18 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  18 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  18 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  18 days ago