HOME
DETAILS
MAL
എം.എല്‍.എയുടെ പൊതുപരിപാടി; തൊഴിലാളികള്‍ക്ക് ജോലി നിഷേധിച്ചതായി പരാതി
backup
June 23 2016 | 19:06 PM
മാനന്തവാടി: എം.എല്‍.എ പങ്കെടുക്കുന്ന പരിപാടിയുടെ പേരില്‍ വാര്‍ഡ് മെമ്പറും എ.ഡി.എസും തൊഴിലുറപ്പ് ജോലി നിഷേധിച്ചതായി പരാതി.
തിരുനെല്ലി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ എടക്കോട് കോളനിയിലെ ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളാണ് ഇത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്.
ചേലൂര്‍ നവോദയ വായനശാലയുടെയും വനിതാസമുച്ചയത്തിന്റേയും ഉദ്ഘാടനം നടക്കുന്നതിനാല്‍ ഇന്ന് തൊഴിലുറപ്പ് ജോലി ഉണ്ടാകില്ലെന്ന് വാര്‍ഡ് മെമ്പറും എ.ഡി.എസും പറഞ്ഞുവെന്ന് തൊഴിലാളികള്‍ പരാതിപ്പെടുന്നു. പൊതുഅവധി ദിവസങ്ങളിലോ വാര്‍ഡില്‍ മരണമോ മറ്റോ സംഭവിക്കുന്ന ദിവസങ്ങളിലോ ഒഴികേയുള്ള ദിവസങ്ങളില്‍ എന്തടിസ്ഥാനത്തിലാണ് ബന്ധപ്പെട്ടവര്‍ തങ്ങളുടെ തൊഴില്‍ നിഷേധിച്ചതെന്നും ആദിവാസികളായ തൊഴിലാളികള്‍ കലക്ടര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."