ഇരുവഴിഞ്ഞി പദ്ധതി: കക്കാട്ട് ശുചിമുറി തുറന്നു
മുക്കം: ഇരുവഴിഞ്ഞിപ്പുഴയുടെ സംരക്ഷണത്തിനായി സി.ഡബ്ല്യൂ.ആര്.ഡി.എം നടപ്പാക്കി വരുന്ന പദ്ധതികളുടെ ഭാഗമായി കക്കാട് വാര്‍ഡില്‍ മണ്ണില്‍ ഭാഗത്തു ശുചിമുറി തുറന്നു. കാരശ്ശേരി പഞ്ചായത്തുമായി സഹകരിച്ചാണു പദ്ധതി നടപ്പാക്കിയത്. തീരദേശവാസികളില്‍ പലര്‍ക്കും ശൗചാലയങ്ങള്‍ ഇല്ലാത്തതുമൂലം പുഴ മലിനപ്പെടുന്നതുള്പ്പെടെ ഇരുവഴിഞ്ഞിയുടെ പ്രശ്നങ്ങള്‍ നേരത്തെ പ്രദേശത്തു നടത്തിയ സര്‍വേകളില്‍ കണ്ടെത്തിയിരുന്നു.
സി.ഡബ്ല്യു.ആര്.ഡി.എം നേതൃത്വത്തില്‍ ബോധവല്‍ക്കരണ ബോര്‍ഡ് സ്ഥാപിക്കല്‍, ക്ലാസുകള്‍, മുള നടല്‍, മാലിന്യം പുറത്തെടുക്കല്‍, ശുചിമുറി നിര്‍മിച്ചു നല്കല് തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളിലൂടെ പദ്ധതികള്‍ നടപ്പാക്കിവരികയാണ്. കുന്ദമംഗലം സി.ഡബ്ല്യു.ആര്.ഡി.എമ്മിലെ സീനിയര്‍ ശാസ്ത്രജ്ഞന് മാധവന് കോമത്ത്, ടെക്നിക്കല്‍ ഓഫിസര്‍ ശശിധരന്, പ്രോജക്ട് സ്റ്റാഫ് എ.കെ അബൂതാഹിര്‍, വാര്‍ഡംഗം ജി. അബ്ദുല്‍ അക്ബര്‍, ഹംസക്കോയ തങ്ങള്‍, ടി.പി ഇസ്മാലുട്ടി, എടക്കണ്ടി അഹമ്മദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."