പുത്തന്‍പീടിക റെയില്‍വേ അടിപ്പാത നിര്‍മാണ പുരോഗതി അബ്ദുറബ്ബ് എം.എല്‍.എ വിലയിരുത്തി
പരപ്പനങ്ങാടി: പി.കെ അബ്ദുറബ്ബ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 2.44കോടി രൂപാ ചെലവില്‍ നിര്‍മിച്ച പുത്തന്‍പീടിക റെയില്‍വെ അടിപ്പാതയുടെ അപ്രോച്ച് റോഡിനു സ്ഥലംഏറ്റെടുക്കാനുള്ള നടപടി ത്വരിതപ്പെടുത്തുമെന്ന് എം.എല്‍.എ.പറഞ്ഞു.
നിര്‍മാണ പ്രവൃത്തിയുടെ പുരോഗതി വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും സ്‌കൂളിലേക്കും പുത്തന്‍പീടിക അങ്ങാടിയിലേക്കും റോഡിലേക്കും എത്താന്‍ റെയില്‍വെ പാത മുറിച്ചുകടക്കണം.
അപകടകരമായ ഈയാത്രയില്‍നിന്നു കാല്‍നടയാത്ര ഒഴിവാക്കാനും താനൂര്‍ റോഡില്‍നിന്ന് മലപ്പുറം റോഡിലേക്ക് എളുപ്പമാര്‍ഗം എത്തിപ്പെടാനുമാണ് അടിപ്പാത യാഥാര്‍ഥ്യമാക്കിയത്. അടിപ്പാത നിര്‍മാണ വേളയില്‍ മണ്ണിടിഞ്ഞു വീണു രണ്ടു തൊഴിലാളികള്‍ മരണപ്പെട്ടിരുന്നു. ഇത് പരപ്പനങ്ങാടിയിലെ രണ്ടാമത്തെ റെയില്‍വെ അടിപ്പാതയാണ്.
വാഹന ഗതാഗതത്തിന് ഇതുവഴി സൗകര്യമുണ്ടാകും.കിഴക്ക് ഭാഗത്ത് മാത്രമാണ് അപ്രോച്ച് റോഡുള്ളത്.പടിഞ്ഞാറ് ഭാഗത്ത്‌കേവലം അന്‍പത് മീറ്റര്‍സ്ഥലംമാത്രമാണ് വിട്ടുകിട്ടേണ്ടത്. അപ്രോച്ച് റോഡ് യാഥാര്‍ഥ്യമാകുന്നതോടെ പരപ്പനങ്ങാടി ടൗണിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാകും.റോഡില്ലെങ്കിലും ജീവന്‍ പണയംവെച്ചു റെയില്‍ പാളങ്ങള്‍ മുറിച്ചുകടന്നുള്ള യാത്ര ഒഴിവാക്കി അടിപ്പാതയിലൂടെ കാല്‍നടയാത്ര ആരംഭിച്ചിട്ടുണ്ട്.
എം സിദ്ധാര്‍ഥന്‍, ടി.കെ അരവിന്ദന്‍, പി.കെ.എം ജമാല്‍, പുനത്തില്‍ രവീന്ദ്രന്‍, പി.വി കുഞ്ഞിമരക്കാര്‍, ടി മുസ്തഫ, സി.പി അബ്ദുറഹിമാന്‍, ടി.പി അഷ്‌റഫ്, എന്‍.വി.പി മുഹമ്മദ്, ടി.പി കുഞ്ഞിക്കോയാമുട്ടി, അസീസ് കുഞ്ഞോട്ട്, മമ്മുദു കാരാടന്‍, ടി സുരേഷ്‌കുമാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."