പരാതിക്കാരിയോട് എസ്.ഐ ലൈംഗിക ചുവയോടെ സംസാരിച്ചു
തിരുവനന്തപുരം: പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ച എസ്.ഐക്കെതിരേ യുവതി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്കി. തെന്മല എസ്.ഐ പ്രവീണിനെതിരേ ആര്യങ്കാവ് സ്വദേശിനിയാണ് പരാതി നല്‍കിയത്. മാതാപിതാക്കളുമായി ഉണ്ടായ വസ്തു തര്‍ക്കത്തിന്റെ പേരിലാണ് യുവതി പരാതിയുമായി സ്റ്റേഷനിലെത്തിയത്. വീട്ടില്‍ നിന്ന് ഇറക്കി വിട്ടാല്‍ കയറിക്കിടക്കാന്‍ സ്ഥലമില്ലെന്ന് പറഞ്ഞപ്പോഴാണ് എസ്.ഐയില്‍ നിന്ന് മോശമായ പരാമര്ശമുണ്ടായതത്രേ.
സ്വത്തു തര്‍ക്കം സംബന്ധിച്ച് നിരവധി പരാതികള്‍ നല്‍കിയെങ്കിലും എസ്.ഐ ഒന്നിനും രസീത് നല്‍കിയില്ലെന്നും യുവതി ആരോപിച്ചു. അതേ സമയം യുവതിയുടെ പരാതി അടിസ്ഥാന രഹിതമാണെന്ന് എസ്.ഐ പ്രവീണ്‍ പറഞ്ഞു. നേരത്തെ ദലിത് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ എസ്. ഐ പ്രവീണിനെതിരേ വകുപ്പ്തല നടപടി എടുക്കുകയും സ്റ്റേഷന് ചുമതലകളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."