എസ്.കെ.എസ്.എസ്.എഫ് നേതാവിനെ വധിക്കാന്‍ ശ്രമം 12 സി.പി.എമ്മുകാര്‍ക്കെതിരേ കേസ്
തലശ്ശേരി: ഉമ്മന്‍ചിറയില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജന. സെക്രട്ടറിയെയും മുസ്ലിംലീഗ് പ്രവര്‍ത്തകനെയും വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 12 സി. പി.എം പ്രവര്‍ത്തകര്‍ക്കെതിരേ വധശ്രമത്തിന് പൊലിസ് കേസെടുത്തു. പ്രതികളില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞതായി പൊലിസ് പറഞ്ഞു. മുസ്ലിം ലീഗ് പൊതുയോഗത്തിന് സ്റ്റേജ് നിര്‍മിക്കുന്നതിനിടെയാണ് ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ അക്രമം നടന്നത്.
ഗുരുതരമായി പരുക്കേറ്റ എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറിയും ഉമ്മന്‍ചിറ ശിഹാബ്തങ്ങള്‍ റിലീഫ്സെല്‍ കണ്‍വീനറുമായ ഉമ്മന്‍ചിറ വായച്ചിറമ്പത്ത് വി ഷൗക്കത്ത് അലി(38), മുസ്ലിം ലീഗ് ധര്‍മ്മടം മണ്ഡലം കമ്മറ്റിയംഗവും യൂത്ത് ലീഗ് പിണറായി പഞ്ചായത്ത് പ്രസിഡന്റുമായ ഉമ്മന്‍ചിറ സിദറത്ത് മന്‍സില്‍ അബ്ദുല്‍ സലാം(32) എന്നിവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയെത്തിയ 12 അംഗ സി.പി.എം സംഘം ലീഗ് ചുവരെഴുത്ത് മായ്ക്കുകയും ഇവിടെ ഞങ്ങളുടെ സ്ഥലമാണെന്നും പ്രദേശത്ത് പൊതുയോഗം സംഘടിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ആക്രോശിച്ച് വെട്ടിപ്പരുക്കേല്‍പ്പിക്കുകയുമായിരുന്നു. പ്രതികള്‍ക്കായി കൂത്തുപറമ്പ് സി.ഐ യു പ്രേമന്, കതിരൂര്‍ എസ്.ഐ സുഖേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഉമ്മന്‍ചിറ പ്രദേശത്ത് വ്യാപകമായ റെയ്ഡ് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."