കോഴിക്കോട്ട് വീണ്ടും മണ്ണിടിഞ്ഞ് അപകടം; രണ്ട് തൊഴിലാളികള്‍ക്ക് പരുക്ക്
കോഴിക്കോട്: കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചതിന്റെ ഞെട്ടല്‍ മാറും മുന്‍പ് കോഴിക്കോട്ട് വീണ്ടും അപകടം. റെയില്‍വേ സ്റ്റേഷന് സമീപത്തെ ആനിഹാള്‍ റോഡിലാണ് ഇന്നലെ രാവിലെ കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് സമാന രീതിയില്‍ അപകടമുണ്ടായത്. അപകടത്തില്‍ പരുക്കേറ്റ ബംഗാള്‍ വര്ധാന് സ്വദേശികളായ രാജേഷ് റോയ്(24), ബിപാദ് റോയ്(22) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. വാണിജ്യ ആവശ്യത്തിനായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ അടിഭാഗത്ത് അനധികൃതമായി മണ്ണ് നീക്കുന്നതിനിടെ ഒരു ഭാഗം ഇടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. മണ്ണിനടിയില്‍ കുടുങ്ങിപ്പോയ തൊഴിലാളികളെ അഗ്നിശമന സേനാംഗങ്ങളെത്തിയാണ് രക്ഷപ്പെടുത്തിയത്. അനുമതി നല്‍കിയതില്‍ കൂടുതല്‍ മണ്ണ് നീക്കം ചെയ്തിട്ടുണ്ടെന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച ജിയോളജി വകുപ്പ് അധികൃതര്‍ പറഞ്ഞു. മലപ്പുറം സ്വദേശിയായ കെട്ടിടം ഉടമക്കെതിരേയും കരാറുകാര്‍ക്കെതിരേയും കോഴിക്കോട് ടൗണ്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."