മലയാളികളുടെ നേതൃത്വത്തില്‍ സെക്സ് റാക്കറ്റ്
മനാമ: ബഹ്റൈനില്‍ വീണ്ടും മലയാളികളുടെ നേതൃത്വത്തിലുള്ള സെക്സ് റാക്കറ്റ് സജീവം. കഴിഞ്ഞ ദിവസം സെക്സ് റാക്കറ്റിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് രണ്ടു മലയാളി സ്ത്രീകള്‍ ബഹ്റൈന്‍ പൊലിസില്‍ അഭയം തേടുകയും ഇവര്‍ സാമൂഹിക പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.
കോഴിക്കാട്, കോട്ടയം ജില്ലകളിലെ രണ്ടു യുവതികളാണ് പൊലിസില്‍ അഭയം തേടിയത്. ഇവര്‍ ബഹ്റൈനിലെ എമിഗ്രേഷന്‍ ജയിലിലാണിപ്പോഴുള്ളത്. തിരുവനന്തപുരം സ്വദേശികളായ രണ്ടുപേര്‍ വീട്ടു ജോലിക്കായാണ് യുവതികളെ ബഹ്റൈനിലെത്തിച്ചത്. ഇവിടെ എത്തിയതുമുതല്‍ മുതല്‍ മുറിയില്‍ അടച്ചിട്ട് ലൈംഗിക പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന് യുവതികള്‍ പറയുന്നു. തിരുവനന്തപുരം സ്വദേശികളായ സജീര്‍,സുധീര്‍ എന്നിവരാണ് സെക്സ് റാക്കറ്റിനു പിന്നിലെന്നും യുവതികള്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."