കണ്ണൂര്‍ തില്ലങ്കേരിയില്‍ ബോംബ് ശേഖരം പിടികൂടി
ഇരിട്ടി(കണ്ണൂര്‍): തില്ലങ്കേരി പഞ്ചായത്തിലെ ചാളപ്പറമ്പില്‍ നിന്ന് ഉഗ്രശേഷിയുള്ള പതിനൊന്ന് ഐസ്ക്രീം ബോംബുകള്‍ കണ്ടെത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലിസ് നടത്തിയ പരിശോധനയിലാണ് ആളൊഴിഞ്ഞ പറമ്പില്‍ നിന്നു ബോംബ് ശേഖരം കണ്ടെത്തിയത്. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കുറ്റിക്കാട്ടിനുള്ളില്‍ പ്ലാസ്റ്റിക്ക് ബക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്ക്വാഡിന്റെ സഹായത്തോടെ ഇന്നലെ രാവിലെ 11 ഓടെയായിരുന്നു പരിശോധന നടത്തിയത്. സമീപത്ത് ബോംബ് നിര്‍മാണത്തിനുപയോഗിക്കുന്ന ബോള്‍ രൂപത്തിലുള്ള ഐസ്ക്രീം കപ്പുകളും കണ്ടെത്തി. ഇവ അടുത്തകാലത്ത് നിര്‍മിച്ചവയാണെന്ന് പൊലിസ് പറഞ്ഞു.
അഞ്ചുദിവസം മുന്‍പാണ് തൊട്ടടുത്ത കാര്‍ക്കോട് നിന്ന് സ്വകാര്യവ്യക്തിയുടെ ആള്‍താമസമില്ലാത്ത പറമ്പില്‍ നിന്ന് അഞ്ച് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. രാത്രികാലങ്ങളില്‍ തില്ലങ്കേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോംബ് പൊട്ടിച്ച് പരീക്ഷണം നടത്തുന്ന ഉഗ്രശബ്ദം പല മേഖലകളില്‍ നിന്ന് കേള്‍ക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."