ജറൂസലമില്‍ യു.എസ് എംബസി സൂചനാബോര്‍ഡുകള്‍ സ്ഥാപിച്ചു
ജറൂസലം: അമേരിക്കന്‍ എംബസി തെല്‍അവീവില്‍നിന്ന് ജറൂസലമിലേക്കു മാറ്റാനുള്ള ഒരുക്കങ്ങള്‍ തകൃതി. ഇതിന്റെ ഭാഗമായി ജറൂസലമിലെ വിവിധയിടങ്ങളില്‍ എംബസി സൂചനാബോര്‍ഡുകള്‍ സ്ഥാപിച്ചു. നഗരത്തിലെ മൂന്നിടങ്ങളിലായാണ് ഇന്നലെ ബോര്‍ഡുകള്‍ വച്ചത്.
യു.എസ് എംബസി അടുത്ത 14ന് ഔദ്യോഗികമായി തെല്‍അവീവില്‍നിന്ന് ജറൂസലമിലേക്കു മാറ്റിസ്ഥാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. തെക്കന്‍ ജറൂസലമിലാണ് യു.എസ് കോണ്‍സുലേറ്റിനായി നിശ്ചയിച്ച കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇതിന്റെ വിവിധ ഭാഗങ്ങളിലായാണ് ഇന്നലെ ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ഇംഗ്ലീഷ്, ഹീബ്രു, അറബി ഭാഷകളില്‍ യു.എസ് എംബസി എന്ന് എഴുതിയ ബോര്ഡാണിവ.കഴിഞ്ഞ ഡിസംബറിലാണ് വിവാദ തീരുമാനം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൈക്കൊണ്ടത്. മുന്‍ പ്രസിഡന്റുമാരില്നിന്നു വ്യത്യസ്തനായി എംബസി മാറ്റിസ്ഥാപിക്കാന്‍ ട്രംപ് പച്ചക്കൊടി കാണിക്കുകയായിരുന്നു. ഇത് രാജ്യാന്തരതലത്തില്‍ വന്‍ വിമര്‍ശവും പ്രതിഷേധവും വിളിച്ചുവരുത്തുകയും ചെയ്തു.
ട്രംപിന്റെ തീരുമാനം പിന്തുടര്ന്നു സഖ്യരാജ്യങ്ങളും രംഗത്തെത്തുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും ആരും എംബസി മാറ്റത്തിനു തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."