HOME
DETAILS
MAL
ആറളം പുനരധിവാസ മേഖലയില്‍ പൊലിസിന്റെ സഹായഹസ്തം മുപ്പത് വീടുകള്‍ വൈദ്യുതീകരിക്കും
backup
March 13 2017 | 20:03 PM
ഇരിട്ടി:ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ പൊലീസിന്റെ നേതൃത്വത്തില്‍ റവന്യൂ അദാലത്ത് നടത്തുന്നു.പൊലീസിന്റെ സ്വന്തം ചിലവില്‍ 30 വീടുകള്‍ വൈദ്യുതീകരിച്ച് നല്‍കും.
ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തലിന്റെ നേതൃത്വത്തിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ആദിവാസികളുടെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
15ന് രാവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പരിപാടി ഉദ്ഘാടനം ചെയ്യും.ജില്ലാകലക്ടര്‍, ജില്ലാ പൊലീസ് മേധാവി തുടങ്ങി വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുക്കും.റേഷന്‍ കാര്‍ഡ് സംബന്ധിച്ച് പരാതികള്‍ തുടങ്ങിയവ അദാലത്തില്‍ തീര്‍പ്പാക്കും.
325 പരാതികള്‍ മുന്‍ കൂട്ടി ജന മൈത്രി പൊലീസ് സ്വീകരിച്ച് വിവിധ വകുപ്പുകളില്‍ എത്തിച്ച് അദാലത്തില്‍ പരിഹാരമുണ്ടണ്ടാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."