ആറ്റിങ്ങല്‍ മേഖലയില്‍ കഞ്ചാവ് വില്‍പന സജീവം
സ്വന്തം ലേഖകന്‍
ആറ്റിങ്ങല്‍ : ഒരിടവേളക്കു ശേഷം ആറ്റിങ്ങല്‍ മേഖലയില്‍ കഞ്ചാവ് വിപണനം സജീവമാകുന്നു. കെണിയില്‍പെടുന്നവരില്‍ സ്‌കൂള്‍ കുട്ടികളുമുണ്ട്.
വിദ്യാര്‍ഥികളെയും യുവാക്കളെയുമാണ് കഞ്ചാവ് മാഫിയ ലക്ഷ്യമിടുന്നത്. പിടിക്കപ്പെടുന്ന കേസുകള്‍ കോടതിയിലെത്തിച്ചു ജോലി തീര്‍ക്കുന്നതല്ലാതെ ഉറവിടം കണ്ടെത്തി മുഖ്യകണ്ണികളെ പിടിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
കുട്ടികള്‍ക്ക് വിലകൂടിയ ഫോണും മറ്റും സമ്മാനിച്ച് അവരെ ഇടനിലക്കാരായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ആലംകോട്, കിഴുവിലം, ഇടക്കോട് തോന്നയ്ക്കല്‍ വില്ലേജുകളില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ വ്യാപകമാണ്.
സ്‌കൂളിലെ അധ്യാപകര്‍ തന്നെ പിടിക്കൂടിയ സംഭവങ്ങളും നിരവധി. മേഖലയില്‍ വിതരണത്തിനായി കൊണ്ടുവന്ന കഞ്ചാവുമായി നിരവധി പേര്‍ അടുത്തിടെ പിടിയിലായിരുന്നു. ഉദ്യോഗസ്ഥരെ വരുതിയിലാക്കി കോടതിയില്‍ നിന്നും ജാമ്യം ലഭിക്കും വിധം ദുര്‍ബല വകുപ്പുകളാണ് ചുമത്തുന്നതെന്നും ആക്ഷേപമുണ്ട്.
കഞ്ചാവ് മയക്കുമരുന്ന് എന്നിവയുടെ ഉപയോഗത്തിന്റെ ദോഷങ്ങളെ കുറിച്ച് യുവാക്കളിലും രക്ഷിതാക്കളും വിവിധ ഏജന്‍സികള്‍ മുഖേന ബോധവല്‍ക്കരണം നടത്തിയെങ്കിലും ഫലം കാണാത്ത സാഹചര്യമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."