'ഒരുമ' നാട്ടുത്സവത്തിനു തുടക്കം
കാഞ്ഞങ്ങാട്: ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് അജാനൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ് കമ്മിറ്റി സംഘടിപ്പിക്കുന്ന 'ഒരുമ' നാട്ടുത്സവം 2017ന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് നിര്‍വഹിച്ചു. ചടങ്ങില്‍ ദിനേശന് മൂലക്കണ്ടം അധ്യക്ഷനായി. ഡി.സി.സി ജനറല്‍ സെക്രട്ടറി ബാലകൃഷ്ണന് പെരിയ മുഖ്യപ്രഭാഷണം നടത്തി.
ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ മാമുനി വിജയന്, പി.വി സുരേഷ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.വി ബാലകൃഷ്ണന്, അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അരവിന്ദാക്ഷന് നായര്‍, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ബി.പി പ്രദീപ്കുമാര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷീബ സതീശന്, അക്ബര്‍ അലി മൂലക്കണ്ടം,വേണു വിഷ്ണുമംഗലം സംസാരിച്ചു.
ചടങ്ങിന്റെ ഭാഗമായി കാഞ്ഞങ്ങാട് ദീപ നഴ്സിങ് ഹോമിന്റെയും എട്ടാംവാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന മെഡിക്കല്‍ ക്യാംപ് ഡോ. കെ.ജി പൈ ഉദ്ഘാടനം ചെയ്തു. ദീപ നഴ്സിങ് ഹോം മാനേജര്‍ മനോഹരന്, പി. മുരളീധരന്, സുരേന്ദ്രന് കാട്ടുകുളങ്ങര, കെ. രാജു, എക്കാല്‍ കുഞ്ഞിരാമന്, ഉമേശന് കാട്ടുകുളങ്ങര, വിനു മൂലക്കണ്ടം സംസാരിച്ചു. ക്യാംപിന് ഡോക്ടര്‍മാരായ മഞ്ചുനാഥ പൈ, ലക്ഷ്മി പൈ, ഗൗതം മൂര്‍ത്തി നേതൃത്വം നല്കി.
ഒരുമ നാട്ടുത്സവം ഈമാസം മുതല്‍ മെയ് വരെ നീണ്ടുനില്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."