പ്രസിഡന്റുമാര്‍ രാജിവച്ചില്ല: യു.ഡി.എഫില്‍ പ്രതിസന്ധി
മണ്ണാര്‍ക്കാട്: യു.ഡി.എഫ് ധാരണ പ്രകാരം കാലാവധി പൂര്‍ത്തിയാക്കിയ പ്രസിഡന്റുമാര്‍ രാജിവച്ചില്ല. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്, അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരാണ് യു.ഡി.എഫ് ധാരണ പ്രകാരം തിങ്കളാഴ്ച രാജി വെക്കേണ്ടിയിരുന്നത്.
എന്നാല്‍ ഇതുസംബന്ധിച്ച് ചേര്‍ന്ന ബോര്‍ഡ് യോഗങ്ങളില്‍ രാജിക്കാര്യം തീരുമാനമാവാതെ ഇരു ഗ്രാമപഞ്ചായത്തുകളിലും പിരിയുകയായിരുന്നു.
മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ രാജ്യവെക്കാന്‍ മുസ്‌ലിംലീഗ് പ്രതിനിധിയായ യൂസഫ് പാലക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കാന്‍ തയ്യാറായെങ്കിലും ധാരണ പ്രകാരം രാജിവെക്കേണ്ടിയിരുന്ന കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റ് വി. പ്രീത യോഗത്തില്‍ നിന്ന് വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് പുറത്ത് പോവുകയായിരുന്നു. ഓഫിസ് സമയം തീരുന്നത് വരെ വൈസ് പ്രസിഡന്റ് തിരിച്ചുവരാത്തതിനെ തുടര്‍ന്ന് യു.ഡി.എഫ് ധാരണ പ്രകാരമുളള രാജിവെക്കല്‍ നടന്നില്ല.
ഇതിനെ തുടര്‍ന്ന് അലനല്ലൂരില്‍ ഗ്രാമപഞ്ചായത്തിലെ ധാരണയും പൊളിഞ്ഞു.
കോണ്‍ഗ്രസ് പ്രതിനിധിയായ പ്രസിഡന്റ് ഗിരിജയും, മുസ്‌ലിംലീഗ് പ്രതിനിധിയായ വൈസ് പ്രസിഡന്റ് മെഹര്‍ബാന്‍ ടീച്ചറുമാണ് രാജിവെക്കേണ്ടിയിരുന്നത്. ബ്ലോക്ക് പഞ്ചായത്തിലെ മുന്‍ധാരണ നടക്കാതിരുന്നതോടെ അലനല്ലൂര്‍ പഞ്ചായത്തിലും തല്‍കാലം രാജിക്കാര്യം നീട്ടിവെക്കുകയായിരുന്നു.
മുന്‍ കാലങ്ങളില്‍ പ്രസിഡന്റ് രാജിവെക്കുകയും വൈസ് പ്രസിഡന്റിന് ചുമതല നല്‍കുകയും പിന്നീട് പുതിയ പ്രസിഡന്റ് സ്ഥാനമേല്‍ക്കുമ്പോള്‍ വൈസ് പ്രസിഡന്റ് രാജിവച്ച് സ്ഥാനകൈമാറ്റം നടത്തുകയുമാണ് ചെയ്തിരുന്നത്. ഇതില്‍ തര്‍ക്കങ്ങളുണ്ടായതിനെ തുടര്‍ന്നാണ് പ്രസിഡന്റും, വൈസ് പ്രസിഡന്റും ഒന്നിച്ച് രാജിവെക്കുക എന്ന ധാരണയുണ്ടാക്കിയത്. എന്നാല്‍ ഇതും മുന്നണിയിലെ ധാരണ പ്രകാരം നടക്കാത്ത സ്ഥിതിയാണ്.
ബ്ലോക്ക് പഞ്ചായത്തിലും, അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിലും രണ്ടര വര്‍ഷം വീതമാണ് പ്രസിഡന്റ്, വൈസ്പ്രസിഡന്റ് സ്ഥാനം തുല്യമായി പങ്കിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."