ഓട്ടോറിക്ഷ പാര്‍ക്കിങ്: സി.ഐ.ടി.യു - സി.പി.എം പ്രവര്‍ത്തകര്‍ പീഡിപ്പിക്കുന്നുവെന്ന് വീട്ടമ്മ
ആലപ്പുഴ: വീട്ടിലേക്കുള്ള പ്രവേശനം നിഷേധിക്കുന്ന തരത്തിലുള്ള ഓട്ടോറിക്ഷ പാര്‍ക്കിംഗ് മാറ്റണമെന്ന കോടതി ഉത്തരവിനെ തുടര്‍ന്ന് ഹരര്‍ജി നല്‍കിയ കുടുംബത്തെ സി.ഐ.ടി.യു, സി.പി.എം പ്രവര്‍ത്തകര്‍ പീഡിപ്പിക്കുന്നതായി പരാതി.
മുളക്കുഴ വില്ലേജ് നെടിയത്ത് മോനു വില്ലയില്‍ ബിന്‍സി സണ്ണിയാണ് ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കും യൂനിയന്‍ നേതാക്കള്‍ക്കും സി.പി.എം നേതാക്കള്‍ക്കും എതിരെ പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തെ കുറിച്ച് ബിന്‍സി പരാതിയില്‍ പറയുന്നതിങ്ങനെ. മുളക്കുഴ പഞ്ചായത്ത് ജംഗ്ഷന് സമീപത്തെ മുളക്കുഴ പഞ്ചായത്ത് അരീക്കര റോഡിനും പി.ഐ.പി കനാല്‍ റോഡിനോടും ചേര്‍ന്നാണ് തന്റെ വസതി സ്ഥിതി ചെയ്യുന്നത്. 2013 ലാണ് വീടും സ്ഥലവും ഇവര്‍ വിലയ്ക്കു വാങ്ങിയത്. വര്‍ഷങ്ങള്‍ പഴക്കമുള്ള വീടും ചുറ്റുമതിലും പെയിന്റടിച്ച് വൃത്തിയാക്കിയ ശേഷം താമസിച്ചു വരികയായിരുന്നു ബിന്‍സിയും കുടുംബവും. ബിന്‍സിയുടെ ഭര്‍ത്താവ് വിദേശത്ത് ജോലി നോക്കുകയാണ്. വീടിന് സമീപത്തെ വീതി കുറഞ്ഞ രണ്ട് റോഡുകളിലും ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്നതു മൂലം വീട്ടിനുള്ളിലേക്ക് പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥയായതിനെ തുടര്‍ന്ന് ഇത് സംബന്ധിച്ച് വിവിധ അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നു.
നടപടിയുണ്ടാകാതെ വന്നതോടെ ഹൈക്കോടതിയെ സമീപിക്കുകയും കോടതി വിഷയത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. അനധികൃത പാര്‍ക്കിംഗ് അവസാനിപ്പിക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് താന്‍ വീണ്ടും കോടതിയെ സമീപിക്കുകയും ഡിവിഷന്‍ ബഞ്ച് ഇരുറോഡുകളിലും ഓട്ടോ റിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്നത് അനുവദിക്കാന്‍ പാടില്ലെന്ന് ഉത്തരവിടുകയും ചെയ്തു.
ഇതുറപ്പാക്കാന്‍ ചെങ്ങന്നൂര്‍ ഡിവൈ.എസ്.പിക്കും എസ്.ഐയ്ക്കും നിര്‍ദേശം നല്‍കി. കഴിഞ്ഞ എട്ടിന് ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്നത് അവസാനിപ്പിച്ചെങ്കിലും ഓട്ടോ സ്റ്റാന്‍ഡ് മാറ്റുന്നതിനെതിരെ ഓട്ടോറിക്ഷ തൊഴിലാളികളുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം ചേരുകയും തന്നെ കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി അടക്കമുള്ളവരാണ് യോഗത്തില്‍ പങ്കെടുത്തത്.
പിന്നീട് യൂനിയന്‍ നേതാക്കള്‍ ഫോണില്‍ തന്നെ വിളിക്കുകയും ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്നതിന് അനുവദിച്ചില്ലെങ്കില്‍ ഭവിഷത്ത് അനുഭവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കൂടാതെ താന്‍ ഭൂമി കൈയേറിയെന്ന തരത്തില്‍ പോസ്റ്ററുകളും ബാനറുകളും പതിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ 15 മുതല്‍ ഓട്ടോറിക്ഷകള്‍ പഴയ രീതിയില്‍ ഇരു റോഡുകളിലും വീണ്ടും പാര്‍ക്ക് ചെയ്യാനും തുടങ്ങി. ഓട്ടോ തൊഴിലാളികളുടെ ഈ നടപടി ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ്. ഇത് സംബന്ധിച്ച് പൊലിസിന് വിവരം നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഇതിനിടയില്‍ കഴിഞ്ഞ ദിവസം വഴി തടസപ്പെടുത്തി ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തില്‍ സമരം നടത്തിയതായും പരാതിയില്‍ പറയുന്നു. എം.സി റോഡില്‍ പഞ്ചായത്ത് റോഡിന് കിഴക്കുമാറി ഓട്ടോറിക്ഷ സ്റ്റാന്‍ഡ് ക്രമീകരിക്കുവാന്‍ പി.ഐ.പി വക സ്ഥലമുണ്ടെങ്കിലും കോടതി ഉത്തരവു പ്രകാരം ഓട്ടോ സ്റ്റാന്‍ഡ് ക്രമീകരിക്കാനുള്ള ഒരു നടപടിയും പഞ്ചായത്ത് സ്വീകരിച്ചിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.
സ്വസ്ഥമായി ജീവിക്കാനുള്ള തന്റെ അവകാശം നിഷേധിക്കുന്ന തരത്തില്‍ ഓട്ടോ തൊഴിലാളികള്‍ പ്രവര്‍ത്തിക്കുകയാണ്. കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരേ വരുന്ന ദിവസം കോടതി അലക്ഷ്യത്തിന് ഹൈക്കോടതിയെ സമീപിക്കുമെന്ന് ബിന്‍സി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
മാതാവ് അമ്മിണി തോമസ്, സഹോദരങ്ങളായ പ്രിന്‍സി, റെജി, അഡ്വ. റെനി സ്റ്റീഫന്‍ ചാമ പറമ്പില്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."