അഴുക്കുചാല്‍ നിര്‍മാണവും കോണ്‍ക്രീറ്റ് പ്രവൃത്തിയും പുരോഗമിക്കുന്നു:ചേളാരി-മാതാപുഴ റോഡ് നവീകരണം അവസാനഘട്ടത്തിലേക്ക്
തേഞ്ഞിപ്പലം: ചേളാരി -മാതാപുഴ റോഡ് രണ്ടരക്കോടി രൂപ ഉപയോഗിച്ചുള്ള നവീകരണപ്രവൃത്തികള്‍ അവസാനഘട്ടത്തിലേക്ക്. റോഡില്‍ ചാപ്പപാറ ഭാഗത്ത് അഴുക്കുചാല്‍ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായി. റോഡിന്റെ ഇരുവശങ്ങളിലുമായി മണ്ണിട്ട് നിരപ്പാക്കുന്ന പ്രവൃത്തികള്‍ നടന്നുവരികയാണ്. പലഭാഗങ്ങളിലും തറനിരപ്പില്‍ നിന്നും ഏറെ ഉയര്‍ന്നാണ് റോഡുള്ളത്.
നേരത്തേ അഞ്ചരമീറ്റര്‍ വീതിയിലാണ് റോഡില്‍ റബറൈസിങ് നടന്നത്. റോഡ് വക്കിന്റെ താഴ്ച മൂലം വാഹനങ്ങള്‍ റോഡിലേക്ക് കയറിപ്പറ്റാന്‍ ഏറെ പ്രയാസപ്പെട്ടിരുന്നു. എതിരേ വരുന്ന വാഹനങ്ങള്‍ക്ക് അരികുകൊടുക്കാന്‍ ഒതുങ്ങുമ്പോള്‍ റോഡില്‍നിന്നു വാഹനങ്ങള്‍ ഇറങ്ങുന്നത് അപകടഭീഷണിയുയര്‍ത്തിയിരുന്നു. റോഡിന്റെ വശങ്ങള്‍ മണ്ണിട്ടു നിരപ്പാക്കുന്നതോടെ ഇതിന് പരിഹാരമാകും. ആലുങ്ങല്‍, ചെനക്കലങ്ങാടി തുടങ്ങിയപ്രധാനഭാഗങ്ങളില്‍ റോഡിന്റെ ഇരുവശങ്ങളിലും കോണ്‍ക്രീറ്റ് ചെയ്താണ് ഇതിനു പരിഹാരം കാണുന്നത്.
ആലുങ്ങല്‍അങ്ങാടിയില്‍ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തിയായി. റോഡില്‍ മാതാപുഴ പാലത്തിന്‍മേലടക്കം റോഡിന്റെ മധ്യത്തിലും ഇരുവശങ്ങളിലും ആവശ്യമായ ഭാഗങ്ങളില്‍ റിഫ്‌ളക്ടറുകള്‍ പതിച്ചിട്ടുമുണ്ട്. വശങ്ങളില്‍ ലൈനിടുകയും ചെയ്തു. കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് റോഡിന്റെ നവീകരണപ്രവൃത്തികള്‍ക്ക് തുടക്കം കുറിച്ചത്. പി. അബ്ദുല്‍ഹമീദ് എം.എല്‍.എയുടെ ശ്രമഫലമായിട്ടാണ് മൂന്നരകിലോമീറ്റര്‍ ഭാഗം ആധുനികരീതിയില്‍ റോഡ് ബി.എം ആന്‍ഡ് ബി.സി ചെയ്ത് നവീകരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."