കണ്വന്ഷന് നടത്തി
കല്‍പ്പറ്റ: മാര്‍ച്ച് അഞ്ച് മുതല്‍ 12 വരെ സംസ്ഥാന വ്യപകമായി കെ.കെ.എന്‍.ടി.സി സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വനിതാ ദിന പരിപാടികളുടെ സമാപനം കല്‍പ്പറ്റയില്‍ വനിതാ റാലിയോടുകൂടി ആരംഭിച്ചു. റാലിക്ക് കെ.കെ.എന്‍.ടി.സി വനിതാ വിഭാഗം സ്റ്റേറ്റ് പ്രസിഡന്റ് മിനി മോഹന്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന നിര്‍വാഹക സമിതിയംഗം യു അജയകുമാരി, കെ.കെ.എന്‍.ടി.സി ജില്ലാ ജന.സെക്രട്ടറി എ.എം ലില്ലി, വനിതാ വിഭാഗം ജില്ലാ കണ്‍വീനര്‍ ആലീസ് ജോസഫ്, ജോ.കണ്‍വീനര്‍മാരായ വി.പി തങ്കമണി, റോസ തൈക്കൂട്ടത്തില്‍, പി ശ്യാമള, പി.എന്‍ സിന്ധു എന്നിവര്‍ നേതൃത്വം നല്കി. വനിതാ കണ്വന്ഷന് കെ.കെ.എന്‍.ടി.സി സംസ്ഥാന പ്രസിഡന്റ് തമ്പി കണ്ണാടന്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി ആലി, ഡി.സി.സി വൈസ് പ്രസിഡന്റ് എം.എ ജോസഫ്, ഡി.സി.സി ജന.സെക്രട്ടറി എം.എം രമേശന് മാസ്റ്റര്‍, കെ.കെ.എന്‍.ടി.സി ജില്ലാ പ്രസിഡന്റ് എന്‍ വേണുഗോപാല്‍, ഭാരവാഹികളായ എം.ഡി അലവി കുരിക്കള്‍, എം നാരായണന്, കെ.പി ഉണ്ണി, എസ്.ടി ജോസഫ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."