താനൂര്‍ സംഘര്‍ഷം: അസഹിഷ്ണുതയുടെ സൃഷ്ടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: താനൂര്‍ സംഘര്‍ഷം അസഹിഷ്ണുതയുടെ സൃഷ്ടിയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. സി.പി.എം എം.എല്‍.എ വി അബ്ദുറഹ്മാനും അക്രമിക്കപ്പെട്ടു. സംഘര്‍ഷം ലഘൂകരിക്കാനുള്ള നടപടിയാണ് പൊലിസ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അക്രമം ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
സംഭവം സഭനിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. എന്‍. ഷംസുദ്ധീനാണ് നോട്ടിസ് നല്‍കിയത്.
കണ്ടാലറിയാവുന്ന 2000ത്തോളം പേരം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 31പേര്‍ക്കെതിരെ കേസെടുത്തു.
കസ്റ്റഡിയിലെടുത്ത നിരപരാധികള്‍ക്കു നേരെയും പൊലിസ് ക്രൂരമായി പെരുമാറിയതായി നാട്ടുകാര്‍ പറഞ്ഞു. സ്ത്രീകള്‍ക്കു നേരെ മോശമയായി പെരുമാറിയതായും ആരോപണമുയര്‍ന്നു. വീടു വിട്ടു പോയ പലരും ഭീതി മൂലം തിരിച്ചെത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."