പ്രചാരണം കൊഴുക്കുന്നു; സോണിയ ഇന്ന് കര്‍ണാടകയില്‍
ബംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസിന് ശക്തി പകരാന്‍ സോണിയ ഇന്നെത്തും. ഇന്ന് മൂന്ന് മണിക്ക് വിജയപുരയില്‍ അവര്‍ ജനങ്ങളെ കാണും. കര്‍ണാടക മുഖ്യന്‍ സിദ്ധരാമയ്യയും ഇന്ന് പ്രചാരണത്തിനുണ്ടാവും.
ബി.ജെ.പി പ്രചാരണത്തിനായി അധ്യക്ഷന്‍ അമിതാഷായോടൊപ്പം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് യോഗിയും ഇന്ന് കളത്തിലുണ്ട്.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുന്ന തെരഞ്ഞെടുപ്പായതിനാല്‍ ഇരുപാര്‍ട്ടിക്കും വിജയം സുപ്രധാനമാണ്. റാലികള്‍ സംഘടിപ്പിച്ചും വിവാദ പ്രസ്താവനകള്‍ നടത്തി കോണ്‍ഗ്രസിനെ കടന്നാക്രമിച്ചുമാണ് ബി.ജെ.പി പ്രചാരണം. സോണിയയുടെ ഇന്നത്തെ സന്ദര്‍ശനവും ബി.ജെ.പി ഇതേ രൂപത്തിലാണ് പ്രതിരോധിക്കുന്നത്. സോണിയയുടെ ആദ്യ നാമമായ അന്റോണിയ ആല്‍ബിന മെയ്‌നോയും ഇവര്‍ആയുധമാക്കുന്നു. അന്റോണിയ ആല്‍ബിന മെയ്‌നോ ഇന്ന് കര്‍ണാടകയിലെത്തുന്നു എന്നു തുടങ്ങുന്ന സന്ദേശം കര്‍ണാടക ബി.ജെ.പി ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."