HOME
DETAILS

കന്നുകാലി ഇന്‍ഷ്വറന്‍സ് പദ്ധതി ഉദ്ഘാടനം ചെയ്തു ക്ഷീരകര്‍ഷകര്‍ക്ക് ഏറ്റവും വലിയ ആശ്വാസം: മന്ത്രി കെ. രാജു

  
backup
March 14 2017 | 06:03 AM

%e0%b4%95%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf-%e0%b4%87%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b5%8d%e0%b4%b5%e0%b4%b1%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8-2


കൊല്ലം: സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ക്ക് ഏറ്റവും വലിയ സമാശ്വാസമാണ് കന്നുകാലി ഇന്‍ഷ്വറന്‍സ് പദ്ധതിയെന്ന് വനം, മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. ആയൂര്‍ ആരാധന ഓഡിറ്റോറിയത്തില്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു വര്‍ഷത്തിനകം മൃഗസംരക്ഷണ, ക്ഷീര മേഖലകളെ സജീവമാക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. എല്ലാ കര്‍ഷകരുടെയും കന്നുകാലികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കാന്‍ കഴിഞ്ഞാല്‍ ഈ മേഖലയിലുള്ളവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് വലിയൊരളവുവരെ പരിഹാരം കാണാനാകും.
വായ്പ്പയെടുത്ത് വാങ്ങിയ കാലികള്‍ ചത്തുപോകുകയോ കറവ വറ്റുകയോ ചെയ്യുന്നതുമൂലം പണം തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാതാകുന്ന കര്‍ഷകര്‍ക്കായുള്ള കടാശ്വാസ പദ്ധതിയില്‍ മാര്‍ച്ച് 31നകം അഞ്ചു കോടി രൂപ സംസ്ഥാനത്ത് വിതരണം ചെയ്യും. മൃഗാശുപത്രികളില്‍ രാത്രിയിലും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിനും ന്യായവില വെറ്ററിനറി മെഡിക്കല്‍ ഷോപ്പുകള്‍ ആരംഭിക്കുന്നതിനും നടപടി ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ അധ്യക്ഷത വഹിച്ചു. ഇടമുളയ്ക്കല്‍ പഞ്ചായത്തിനെ എന്‍.കെ പ്രേമചന്ദ്രന്‍ സമഗ്ര കന്നുകാലി ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ എം.പി മാതൃകാ പഞ്ചായത്തായി പ്രഖ്യാപിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശിവശങ്കരപ്പിള്ള, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജോസ്, വൈസ് പ്രസിഡന്റ് ബി. രാധാമണി സുഗതന്‍, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജി എസ് അജയകുമാര്‍, കെ ഷിബു, സി ശ്രീലക്ഷ്മി, ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി ഷൗക്കത്ത്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍ രജിമോള്‍, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ സഹീര്‍, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ എന്‍ എന്‍ ശശി, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ബി ബാഹുലേയന്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പശുക്കള്‍ ചാകുന്നതുമൂലവും ഗര്‍ഭം ധരിക്കാതിരിക്കുക, ഉത്പാദനക്ഷമതയെ ബാധിക്കുന്ന അസുഖം പിടിപ്പെടുക തുടങ്ങിയ കാരണങ്ങളാലും കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടം ഒരു പരിധിവരെ നികത്തുന്നതിന് സഹായകമാകുന്നതാണ് ഇന്‍ഷ്വറന്‍സ് പദ്ധതി. ഇന്‍ഷ്വറന്‍സ് ചെലവിന്റെ പകുതി സംസ്ഥാന സര്‍ക്കാരും 25 ശതമാനം അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും 25 ശതമാനം ഗുണഭോക്താവുമാണ് വഹിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വംശഹത്യയുടെ ഒന്നാം വാര്‍ഷികത്തിലും കൂട്ടക്കൊല തുടര്‍ന്ന് ഇസ്‌റാഈല്‍; ജബലിയ ക്യാംപില്‍ ആക്രമണം, 17 മരണം ഒമ്പത് കുഞ്ഞുങ്ങള്‍

International
  •  2 months ago
No Image

മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യല്‍; നടന്‍ സിദ്ദീഖിനെ വിട്ടയച്ചു

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Weather
  •  2 months ago
No Image

'ഫ്രീ ഫലസ്തീന്‍' ഒരിക്കല്‍ കൂടി പ്രതിഷേധം കടലായിരമ്പി; ലോകമെങ്ങും ലക്ഷങ്ങള്‍ തെരുവില്‍

International
  •  2 months ago
No Image

ഇന്ത്യയുടെ സുരക്ഷയ്ക്ക് ഹാനികരമായ ഒന്നും ചെയ്യില്ല; മോദിയുമായി കൂടിക്കാഴ്ച നടത്തി മുയിസു

latest
  •  2 months ago
No Image

ഉമര്‍ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി 

National
  •  2 months ago
No Image

ലൈംഗിക അതിക്രമ കേസ്; 15ന് ജയസൂര്യയെ ചോദ്യം ചെയ്യും

Kerala
  •  2 months ago
No Image

നിയമസഭയില്‍ പ്രതിപക്ഷത്തിന് സെന്‍സറിങ്; വി.ഡി സതീശന്റെ പ്രസംഗവും പ്രതിപക്ഷ പ്രതിഷേധവും സഭാ ടിവി കട്ട് ചെയ്തു

Kerala
  •  2 months ago
No Image

അടിയന്തര പ്രമേയമില്ല; സഭ ഇന്നത്തേക്ക് പിരിഞ്ഞു

Kerala
  •  2 months ago
No Image

'ഞാന്‍ എല്ലാം ദിവസവും പ്രാര്‍ഥിക്കുന്നത് അങ്ങയെ പോലെ അഴിമതിക്കാരനായി മാറരുതെന്നാണ്' മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി

Kerala
  •  2 months ago