സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഈ വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചേക്കും
റിയാദ്: സഊദി അറേബ്യയുടെ ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജാവ് ഈ വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് സൂചന. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് കൂടുതല്‍ ശക്തി പകരുന്ന സന്ദര്‍ശനത്തില്‍ വ്യവസായ മേഖലകളില്‍ നിക്ഷേപത്തിനായി വിവിധ കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചേക്കും. സഊദി അറേബ്യന്‍ ബേസിക് ഇന്‍ഡസ്ട്രീസ് (സാബിക്) സംഘടിപ്പിച്ച പരിപാടിയില്‍ ഇക്കണോമിക്‌സ് റിലേഷന്‍സ് എക്‌സ്റ്റേണല്‍ അഫയേഴ്‌സ് സെക്രട്ടറി അമര്‍ സിന്‍ഹയാണ് ഇക്കാര്യത്തില്‍ സൂചന നല്‍കിയത്. എന്നാല്‍, സഊദി അധികൃതര്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
നിലവില്‍ സഊദി ഭരണാധികാരി വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി വരികയാണ്. ഈ വര്‍ഷം അവസാനത്തോടെ അദ്ദേഹം ഇന്ത്യയിലും സന്ദര്‍ശനം നടത്തുമെന്നാണ് അറിയുന്നത്. സഊദിയില്‍ കൂടുതല്‍ നിക്ഷേപങ്ങളിറക്കി ഇന്ത്യ കൂടുതല്‍ കരുത്തു കാട്ടണമെന്ന് സഊദി അംബാസിഡര്‍ സഊദ് അല്‍ സാതി പറഞ്ഞു.
നിലവില്‍ സാബിക് ഇന്ത്യയില്‍ വന്‍ നിക്ഷേപങ്ങളും പദ്ധതികളും നടത്തിയിട്ടുണ്ട്. മാത്രമല്ല ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് സഊദി അറേബ്യ. 2015 ല്‍ ഏകദേശം 40 ബില്യണ്‍ ഡോളര്‍ എണ്ണയാണ് സഊദിയില്‍ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."