HOME
DETAILS

നേത്രചികിത്സാ ക്യാമ്പ് നടത്തി

  
backup
March 14 2017 | 06:03 AM

%e0%b4%a8%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%9a%e0%b4%bf%e0%b4%95%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%be-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d


അഞ്ചല്‍: ലോക ഗ്ലോക്കോമാ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അഞ്ചല്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ് ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി നടന്ന നേത്രചികിത്സാ ക്യാംപ് അഞ്ചല്‍ ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് സുജാ ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡോ. വി.വി ഷേര്‍ളി മുഖ്യ പ്രഭാഷണവും ഡോ. ഷിമി ശിവകുമാര്‍പിള്ള വിഷയാവതരണവും നടത്തി.

കന്നുകാലി ഇന്‍ഷ്വറന്‍സ് പദ്ധതി ഉദ്ഘാടനം ചെയ്തു
കന്നുകാലി ഇന്‍ഷ്വറന്‍സ് ക്ഷീരകര്‍ഷകര്‍ക്ക് ഏറ്റവും വലിയ സമാശ്വാസം: മന്ത്രി കെ. രാജു
കൊല്ലം: സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ക്ക് ഏറ്റവും വലിയ സമാശ്വാസമാണ് കന്നുകാലി ഇന്‍ഷ്വറന്‍സ് പദ്ധതിയെന്ന് വനം, മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. ആയൂര്‍ ആരാധന ഓഡിറ്റോറിയത്തില്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു വര്‍ഷത്തിനകം മൃഗസംരക്ഷണ, ക്ഷീര മേഖലകളെ സജീവമാക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. എല്ലാ കര്‍ഷകരുടെയും കന്നുകാലികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കാന്‍ കഴിഞ്ഞാല്‍ ഈ മേഖലയിലുള്ളവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് വലിയൊരളവുവരെ പരിഹാരം കാണാനാകും.
വായ്പ്പയെടുത്ത് വാങ്ങിയ കാലികള്‍ ചത്തുപോകുകയോ കറവ വറ്റുകയോ ചെയ്യുന്നതുമൂലം പണം തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാതാകുന്ന കര്‍ഷകര്‍ക്കായുള്ള കടാശ്വാസ പദ്ധതിയില്‍ മാര്‍ച്ച് 31നകം അഞ്ചു കോടി രൂപ സംസ്ഥാനത്ത് വിതരണം ചെയ്യും. മൃഗാശുപത്രികളില്‍ രാത്രിയിലും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിനും ന്യായവില വെറ്ററിനറി മെഡിക്കല്‍ ഷോപ്പുകള്‍ ആരംഭിക്കുന്നതിനും നടപടി ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ അധ്യക്ഷത വഹിച്ചു. ഇടമുളയ്ക്കല്‍ പഞ്ചായത്തിനെ എന്‍.കെ പ്രേമചന്ദ്രന്‍ സമഗ്ര കന്നുകാലി ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ എം.പി മാതൃകാ പഞ്ചായത്തായി പ്രഖ്യാപിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശിവശങ്കരപ്പിള്ള, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജോസ്, വൈസ് പ്രസിഡന്റ് ബി. രാധാമണി സുഗതന്‍, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജി എസ് അജയകുമാര്‍, കെ ഷിബു, സി ശ്രീലക്ഷ്മി, ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി ഷൗക്കത്ത്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍ രജിമോള്‍, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ സഹീര്‍, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ എന്‍ എന്‍ ശശി, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ബി ബാഹുലേയന്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പശുക്കള്‍ ചാകുന്നതുമൂലവും ഗര്‍ഭം ധരിക്കാതിരിക്കുക, ഉത്പാദനക്ഷമതയെ ബാധിക്കുന്ന അസുഖം പിടിപ്പെടുക തുടങ്ങിയ കാരണങ്ങളാലും കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടം ഒരു പരിധിവരെ നികത്തുന്നതിന് സഹായകമാകുന്നതാണ് ഇന്‍ഷ്വറന്‍സ് പദ്ധതി. ഇന്‍ഷ്വറന്‍സ് ചെലവിന്റെ പകുതി സംസ്ഥാന സര്‍ക്കാരും 25 ശതമാനം അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും 25 ശതമാനം ഗുണഭോക്താവുമാണ് വഹിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago