കിം ജോങ് ഉന്നിന്റെ അപ്രതീക്ഷിത ചൈനീസ് സന്ദര്‍ശനം: ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തി
ബീജിങ്: ഉത്തരകൊറിയന്‍ മേധാവി കിം ജോങ് ഉന്‍ ചൈനയിലെത്തി പ്രസിഡന്റ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തി. ചൈനയിലെ വടക്കുകിഴക്കന്‍ പ്രദേശമായ ദാലിയാനില് ഇരുവരും കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ചൈനീസ് മാധ്യമം പുറത്തുവിട്ടു.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനുള്ള ചരിത്രപരമായ നീക്കത്തിനിടയ്ക്കാണ് കിം ചൈനയിലെത്തിയത്.
അടുത്തിടെയായി രണ്ടാമത്തെ പ്രാവശ്യമാണ് കിം ചൈനയിലെത്തി ഷി ജിന്‍പിങിനെ കാണുന്നത്. നേരത്തെ മാര്‍ച്ചില്‍ ബീജിങിലെത്തിയിരുന്നു. അധികാരമേറ്റ് ആറു വര്‍ഷത്തിനിടെയുണ്ടായ ആദ്യ സന്ദര്‍ശനമായിരുന്നു അത്.
ചൈനയുമായി അടുത്ത ബന്ധമാണ് ഉത്തര കൊറിയയ്ക്കുള്ളത്. ഉത്തര കൊറിയയുടെ പ്രധാന സഖ്യകക്ഷിയും ചൈനയാണ്.
കഴിഞ്ഞപ്രാവശ്യം ട്രെയിനിലായിരുന്നു കിം ചൈനയിലെത്തിയത്. തിരിച്ച് ഉത്തരകൊറിയയില്‍ എത്തുന്നതു വരെ സന്ദര്‍ശന വിവരം രഹസ്യമാക്കി വച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."