മാധ്യമപ്രവര്‍ത്തകരെ രണ്ടു മണിക്കൂര്‍ കാത്തുനിര്‍ത്തി: വാര്‍ത്താ സമ്മേളനം നടത്താതെ അമിത്ഷാ മുങ്ങി
മംഗളൂരു: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ വാര്‍ത്താസമ്മേളനം നടത്തുമെന്ന അറിയിപ്പ് കിട്ടിയ മാധ്യമപ്രവര്‍ത്തകര്‍ കാത്തുനിന്നത് രണ്ടു മണിക്കൂര്‍. ഒടുവില്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാതെ അമിത്ഷാ മുങ്ങി.
ഉച്ചയ്ക്ക് ഒരു മണിക്കാണ് മംഗളൂരുവില്‍ അമിത്ഷായുടെ വാര്‍ത്താ സമ്മേളനം ഷെഡ്യൂള്‍ ചെയ്തിരുന്നത്. ഒരു സ്വകാര്യ ഹോട്ടലില്‍ ഇതിനു വേണ്ട സംവിധാനവും ബി.ജെ.പി ഒരുക്കിയിരുന്നു. പക്ഷെ, രണ്ടു മണിക്കൂര്‍ കാത്തിരുന്നിട്ടും ബി.ജെ.പി നേതാക്കളുടെ അടുത്ത് നിന്ന് ഒരു വിവരവും കിട്ടിയില്ല. ഒടുവില്‍ അദ്ദേഹം ഹോട്ടലില്‍ എത്തുകയും മാധ്യമപ്രവര്‍ത്തകരെ കാണില്ലെന്ന് അറിയിക്കുകയുമായിരുന്നു.
പകരം, അദ്ദേഹം തൊക്കോട്ട് നടന്ന റോഡ് ഷോയില്‍ പങ്കെടുക്കാന്‍ പോവുകയും ചെയ്തു. തന്റെ പരിപാടി അവിടെ കവറേജ് ചെയ്യണമെന്നും പറഞ്ഞാണ് പോയത്. ഇതോടെ പ്രകോപിതരായ മാധ്യമപ്രവര്‍ത്തകരോട് എം.പി നളിന്‍ കുമാര്‍ കട്ടീലും എം.എല്‍.സി ഗണേഷ് കാര്‍ണിക്കും മാപ്പു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."