HOME
DETAILS

സ്റ്റേഷനില്‍ വരേണ്ടതില്ല, പൊലിസ് സേവനങ്ങള്‍ക്ക് ഇനി 'തുണ'

  
backup
May 08 2018 | 19:05 PM

%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%b0%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d

തിരുവനന്തപുരം: പൊലിസ് സേവനങ്ങള്‍ക്ക് ഇനി കൂടുതല്‍ വേഗം. പൊതുജനങ്ങള്‍ക്ക് പൊലിസ് സ്റ്റേഷനുകളിലും ഇതര പൊലിസ് ഓഫീസുകളിലും നേരിട്ടെത്താതെ വിവിധ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കുന്നതിനുമുള്ള പുതിയ സിറ്റിസണ്‍ പോര്‍ട്ടല്‍ 'തുണ' യുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.


'തുണ'സിറ്റിസണ്‍ പോര്‍ട്ടല്‍ വഴി ഏതു സ്റ്റേഷനിലേക്കും ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കാനും ഓണ്‍ലൈനായി സമര്‍പ്പിച്ച പരാതിയുടെ തല്‍സ്ഥിതി ഓണ്‍ലൈനായി തന്നെ അറിയാനും സാധിക്കും. പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എഫ്.ഐ.ആര്‍. പകര്‍പ്പ് ഓണ്‍ലൈനായി ലഭിക്കും. പൊലിസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയും.

കാണാതായ വ്യക്തികളുടെ പേരുവിവരം ലഭിക്കാനും കാണാതായവരെക്കുറിച്ച് ലഭിക്കുന്ന വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കാനും കഴിയും. ഒരു വാഹനം എതെങ്കിലുമൊരു കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതാണോ എന്നു പരിശോധിക്കാനും വാഹനങ്ങള്‍ കേസില്‍ പെട്ടതല്ലെങ്കില്‍ അതു സംബന്ധിച്ച എന്‍.ഒ.സി. ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനും കഴിയും.

സംശയകരമായ സാഹചര്യങ്ങളില്‍ കാണപ്പെടുന്ന വസ്തുക്കള്‍, വ്യക്തികള്‍, സംഭവങ്ങള്‍ എന്നിവയെക്കുറിച്ച് പൊലിസിന് രഹസ്യവിവരങ്ങള്‍ നല്‍കാനും പൊതുജനങ്ങള്‍ക്കും ഇതുവഴി കഴിയും. സമ്മേളനങ്ങള്‍, കലാപ്രകടനങ്ങള്‍, സമരങ്ങള്‍, ജാഥകള്‍, പ്രചാരണ പരിപാടികള്‍ എന്നിവക്ക് പൊലിസിന്റെ അനുവാദത്തിനായും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിക്കുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം.

പൊലിസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കുവാനുള്ള സൗകര്യവുമുണ്ട്. എസ്.എം.എസ്, ഇ-മെയില്‍ എന്നിവ വഴി പൊതുജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കാനും കഴിയും. സംസ്ഥാനത്തെ 661 ഓഫിസുകളുമായി ഈ സംവിധാനത്തെ ബന്ധപ്പെടുത്തിയിട്ടുണ്ട്. ചടങ്ങില്‍ സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, പദ്ധതിയുടെ നോഡല്‍ ഓഫിസര്‍ എസ്.സി.ആര്‍.ബി. എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരി, എ.പി.ബറ്റാലിയന്‍ ഡി.ഐ.ജി. ഷെഫിന്‍ അഹമ്മദ്, വിജിലന്‍സ് ഡയരക്ടര്‍ ഡോ. എന്‍.സി. അസ്താന, ഡി.ജി.പി. എന്‍.ശങ്കര്‍ റെഡ്ഡി, എ.ഡി.ജി.പി ഡോ.ബി.സന്ധ്യ, തിരുവന്തപുരം റെയ്ഞ്ച് ഐ.ജി. മനോജ് എബ്രഹാം, ക്രൈം ബ്രാഞ്ച് ഡി.ഐ.ജി. കെ സേതുരാമന്‍, ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ആന്റ് ടെക്‌നോളജി എസ്.പി ജെ.ജയനാഥ്, സിസ്റ്റം അനലിസ്റ്റ് മാത്യു സൈമണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  12 minutes ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  37 minutes ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  43 minutes ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  an hour ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  an hour ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  2 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  2 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  3 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  4 hours ago