HOME
DETAILS
MAL
ആവശ്യമില്ലാത്തവര്‍ അന്തര്‍ സംസ്ഥാന പെര്‍മിറ്റ് തിരിച്ചേല്‍പ്പിക്കണം
backup
March 14 2017 | 19:03 PM
തിരുവനന്തപുരം: അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് നേടിയ അന്തര്‍സംസ്ഥാന പെര്‍മിറ്റുകള്‍ ആവശ്യമില്ലാത്തവര്‍ തിരികെനല്‍കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ അറിയിച്ചു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് നേടിയ പെര്‍മിറ്റ് ഇടനിലക്കാര്‍ മുഖേന വില്‍ക്കുകയും ആ ഒഴിവിലേക്ക് ശുപാര്‍ശ കത്തിനായി കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയില്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്താല്‍ സ്വീകരിക്കില്ല. ഇത്തരം അപേക്ഷകള്‍ സ്വീകരിക്കുന്നത് മാര്‍ച്ച് ഒന്നുമുതല്‍ അവസാനിപ്പിച്ചതായും കമ്മിഷണര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."