മാനവിക മൂല്യങ്ങള്‍ നിലനില്‍ക്കാന്‍ പരിശ്രമിക്കുക: ഹമീദലി ശിഹാബ് തങ്ങള്‍
പെരിന്തല്‍മണ്ണ : അക്രമവും അരാജകത്വവും നടമാടുന്ന പുതിയ ലോകത്ത് ധാര്‍മിക മൂല്യങ്ങളുടെ നിലനില്‍പ്പിനു വേ@ണ്ടി പരിശ്രമിക്കാന്‍ സമൂഹം തയാറാവണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. സഹനം, സമരം, സമര്‍പ്പണം എന്ന പ്രമേയവുമായി എസ്.വൈ.എസ് പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച റമദാന്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.വൈ.എസ് മണ്ഡലം പ്രസിഡന്റ് എന്‍.അബ്ദുല്ല ഫൈസി അധ്യക്ഷനായി. സയ്യിദ് മുഹമ്മദ് ശമീംതങ്ങള്‍ ഖിറാഅത്ത് നിര്‍വഹിച്ചു. പി.കെ മുഹമ്മദ് കോയതങ്ങള്‍ പ്രാര്‍ഥനക്കു നേതൃത്വം നല്‍കി. ജലീല്‍ റഹ്മാനി വാണിയന്നൂര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
എ.കെ.ആലിപ്പറമ്പ്, സൈനുദ്ദീന്‍ ഫൈസി കാഞ്ഞിരപ്പുഴ, കെ.സെയ്തുട്ടിഹാജി, റഹീംഫൈസി ചെമ്മല, ശംസുദ്ദീന്‍ ഫൈസി വെട്ടത്തൂര്‍, ശമീര്‍ ഫൈസി പുത്തനങ്ങാടി, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട്, മാനുമുസ്‌ലിയാര്‍ കുന്നക്കാവ്, സിദ്ദീഖ് ഫൈസി ഏലംകുളം, മേല്‍കുളങ്ങര അബ്ദു മുസ്‌ലിയാര്‍, ഹാജി ടി.ടി ശറഫുദ്ദീന്‍ മൗലവി, റശീദ് ഫൈസി ആനമങ്ങാട്, പി.ടി.അസീസ്ഹാജി, റസീം മണലായ തുടങ്ങിയവര്‍ സംബന്ധിച്ചു. ശമീര്‍ഫൈസി ഒടമല സ്വാഗതവും, സി.എം അബ്ദുള്ള ഹാജി നന്ദിയും പറഞ്ഞു.
നാളെ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂരും 26ന് ഫരീദ് റഹ്മാനി കാളികാവും പ്രഭാഷണം നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."