പഞ്ചായത്ത് വകുപ്പില്‍ പൊതു സ്ഥലം മാറ്റം; അപേക്ഷ 18വരെ
കൊണ്ടോട്ടി: പഞ്ചായത്ത് വകുപ്പിലെ 2017 വര്‍ഷത്തെ പൊതു സ്ഥലംമാറ്റത്തിനുള അപേക്ഷാ സ്വീകരണം 18ന് അവസാനിക്കും. സ്ഥലംമാറ്റ അപേക്ഷ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ജില്ലയില്‍ ജോലിനോക്കുന്ന എല്ലാ ജീവനക്കാരുടേയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
സ്ഥലംമാറ്റ അപേക്ഷ നല്‍കാന്‍ ആഗ്രഹിക്കുന്ന ജീവനക്കാര്‍ നിശ്ചിത ഫോമില്‍ മാത്രം അപേക്ഷകള്‍ മേലധികാരികള്‍ മുഖേന അതാത് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷയുടെ പകര്‍പ്പ് പഞ്ചായത്ത് ഡയറക്ടര്‍ക്ക് നേരിട്ട് സമര്‍പ്പിക്കാന്‍ പാടില്ല. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ തങ്ങളുടെ ഓഫിസില്‍ ലഭിക്കുന്ന അപേക്ഷകള്‍ തസ്തിക തിരിച്ച് സൂക്ഷ്മപരിശോധന നടത്തണം. സ്ഥലമാറ്റം ലഭിക്കുന്നതിനു മാനദണ്ഡങ്ങളില്‍ നിശ്ചയിച്ചിട്ടുള്ള പ്രത്യേക പരിഗണന ആവശ്യപ്പെടുകയാണെങ്കില്‍ ഇതിനാവശ്യമായ രേഖകള്‍ ഓഫിസ് മേലധികാരി സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം നല്‍കണം. 2016ലെ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷകള്‍ സ്വീകരിച്ച അവസാന തിയതിക്കു ശേഷം സ്ഥലംമാറ്റ അപേക്ഷകള്‍ നല്‍കിയിട്ടുള്ള ജീവനക്കാര്‍ പുതുതായി നിശ്ചിത ഫോമില്‍ അപേക്ഷ വീണ്ടും നല്‍കണം. ഒന്നില്‍ കൂടുതല്‍ ജില്ലകള്‍ ഓപ്റ്റ് ചെയ്യുന്ന ജീവനക്കാര്‍ വ്യത്യസ്ത അപേക്ഷ സമര്‍പ്പിക്കണം. ഒരു ജീവനക്കാരന്‍ മൂന്നു സ്റ്റേഷനുകള്‍ മാത്രമേ ഓപ്റ്റ് ചെയ്യുവാന്‍ പാടുള്ളൂ. ഡെപ്യൂട്ടേഷനില്‍ തുടരുന്നവര്‍ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷിക്കേണ്ടതില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."