HOME
DETAILS

പ്രതീക്ഷയോടെ കേരളം; സന്തോഷ് ട്രോഫിയിലെ കേരളത്തിന്റെ ആദ്യ മത്സരം ഇന്ന്

  
backup
March 14 2017 | 19:03 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b5%8b%e0%b4%9f%e0%b5%86-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%82-%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a4

മഡ്ഗാവ്: 71മത് സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ കേരളത്തിന്റെ പോരാട്ടങ്ങള്‍ക്ക് ഇന്നു തുടക്കം. പൂള്‍ ബി പോരാട്ടത്തില്‍ റെയില്‍വേസാണു കേരളത്തിന്റെ ആദ്യ എതിരാളികള്‍. കഴിഞ്ഞ ദിവസം പഞ്ചാബിനോടു തോല്‍വി വഴങ്ങിയാണു റെയില്‍വേസ് ഇന്നിറങ്ങുന്നത്. അടുത്ത റൗണ്ടിലേക്ക് വിജയം അനിവാര്യമായതിനാല്‍ റെയില്‍വേസ് കൈമെയ് മറന്നു മത്സരിക്കുമെന്നുറപ്പ്. ജയത്തോടെ തുടങ്ങി പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്താനുള്ള ഒരുക്കത്തിലാണു കേരളം.
പരിചയ സമ്പന്നനായ ഉസ്മാന്‍ നയിക്കുന്ന ടീമാണു കേരളത്തിനായി കളത്തിലിറങ്ങുന്നത്. 20 അംഗ ടീമുമായാണു കേരളം ഇടവേളയ്ക്കു ശേഷം വീണ്ടും സന്തോഷ് ട്രോഫിക്കെത്തിയത്. യോഗ്യതാ പോരാട്ടത്തില്‍ കളിച്ച ഫിറോസ്, അനന്തു മുരളി, നെറ്റോ ബെന്നി, ഷിബിന്‍ ലാല്‍ എന്നിവരെ ഒഴിവാക്കി ജിപ്‌സന്‍, നിഷോണ്‍ സേവ്യര്‍, ഷെറിന്‍ സാം, ജിജോ ജോസഫ് എന്നിവരെ പകരം ടീമിലെടുത്താണു കേരളം ഗോവയിലെത്തിയിരിക്കുന്നത്. വി.പി ഷാജിയാണു കേരളത്തിന്റെ പരിശീലകന്‍.
സന്തോഷ് ട്രോഫിയില്‍ അഞ്ചു തവണ കിരീടം നേടിയ ടീമാണു കേരളം. 1973-74, 1991-92, 1992-93, 2000-01, 2004-05 വര്‍ഷങ്ങളിലാണു കേരളം കിരീടം നേടിയത്. എട്ടു തവണ രണ്ടാം സ്ഥാനക്കാരാകാനും കേരളത്തിനു സാധിച്ചിരുന്നു. 2013-14 വര്‍ഷം ഫൈനലിലെത്താന്‍ സാധിച്ചെങ്കിലും അന്നു സര്‍വിസസിനോടു പരാജയമേറ്റു വാങ്ങാനായിരുന്നു യോഗം. കഴിഞ്ഞ തവണ യോഗ്യത നേടാന്‍ പോലും സാധിക്കാതെ പിന്നിലായിപ്പോയ കേരള ടീം ഇത്തവണ യോഗ്യതാ പോരാട്ടത്തില്‍ മികച്ച വിജയം സ്വന്തമാക്കിയാണു കളിക്കാനിറങ്ങുന്നത്. ആദ്യ രണ്ടു മത്സരങ്ങളിലും വിജയിച്ചു സെമിയിലേക്കു സുരക്ഷിതമായി മുന്നേറുകയാണു കേരളത്തിന്റെ മുന്നിലുള്ള വെല്ലുവിളി.
ഇന്നു നടക്കുന്ന രണ്ടാം മത്സരത്തില്‍ പഞ്ചാബ്, മിസോറമുമായി ഏറ്റുമുട്ടും. ആദ്യ മത്സരങ്ങള്‍ വിജയിച്ചാണു ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നത്.
കേരള ടീം: ഉസ്മാന്‍ പി (ക്യാപ്റ്റന്‍), മിഥുന്‍ വി, അജ്മല്‍, നജേഷ് എം, മെല്‍ബിന്‍ എസ്, ലിജോ എസ്, നൗഷാദ്, ശ്രീരാഗ്, സീസണ്‍, രാഹുല്‍ രാജ്, ഷെറിന്‍ സാം, മുഹമ്മദ്, നിഷോണ്‍ സേവ്യര്‍, ജിഷ്ണു ബാലകൃഷ്ണന്‍, അസ്ഹറുദ്ദീന്‍, ജിജോ ജോസഫ്, ജസ്റ്റിന്‍ ജോബി, എല്‍ദോസ് ജോര്‍ജ്, സഹല്‍ അബ്ദുല്‍ സമദ്, ജിപ്‌സന്‍.

സര്‍വിസസിനെ കീഴടക്കി ബംഗാള്‍

മഡ്ഗാവ്: സന്തോഷ് ട്രോഫിയില്‍ മുന്‍ ചാംപ്യന്‍മാരായ പശ്ചിമ ബംഗാള്‍ തുടര്‍ച്ചയായ രണ്ടു വിജയത്തോടെ സെമി സാധ്യതകള്‍ സജീവമാക്കി. മറുപടിയില്ലാത്ത ഒറ്റ ഗോളിനു നിലവിലെ ചാംപ്യന്‍മാരായ സര്‍വിസസിനെയാണു പശ്ചിമ ബംഗാള്‍ കീഴടക്കിയത്.
മറ്റൊരു മത്സരത്തില്‍ ചണ്ഡീഗഢ് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് മേഘലയയെ കീഴടക്കി. ആദ്യ മത്സരത്തില്‍ ബംഗാളിനോടു തോല്‍വി വഴങ്ങിയ ചണ്ഡീഗഢ് ജയത്തോടെ സെമി സാധ്യതകള്‍ സജീവമാക്കി. അതേസമയം മേഘാലയ തുടര്‍ച്ചയായ രണ്ടാം തോല്‍വി നേരിട്ടത്തോടെ അവരുടെ മുന്നോട്ടുള്ള പ്രതീക്ഷകള്‍ക്കു തിരിച്ചടിയായി.
കളിയുടെ 20ാം മിനുട്ടില്‍ മൊയ്‌രംഗ്‌തെം ബസന്ത സിങ് നേടിയ ഏക ഗോളിലാണു ബംഗാള്‍ വിജയിച്ചു കയറിയത്. രണ്ടാം പകുതിയില്‍ വര്‍ധിത വീര്യവുമായി സര്‍വിസസ് തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും വിദഗ്ധമായ പ്രതിരോധ പൂട്ടിലൂടെ വെല്ലുവിളി മറികടന്നാണു ബംഗാള്‍ രണ്ടാം വിജയം സ്വന്തമാക്കിയത്.
ആദ്യ പകുതി ഗോള്‍ രഹിതമായപ്പോള്‍ രണ്ടാം പകുതിയിലാണു ചണ്ഡീഗഢ്- മേഘാലയ പോരാട്ടത്തിലെ മൂന്നു ഗോളുകളും പിറന്നത്. ഒരു ഗോള്‍ വഴങ്ങി പിന്നിലായിപ്പോയ ചണ്ഡീഗഢ് ഉജ്ജ്വലമായ തിരിച്ചു വരവിലൂടെ രണ്ടു ഗോള്‍ മടക്കി മത്സരവും ആദ്യ വിജയവും കുറിക്കുകയായിരുന്നു. കളിയുടെ 51ാം മിനുട്ടില്‍ കിറ്റ്‌ബോക്‌ലങ് പാലെ മേഘാലയക്കു ലീഡ് സമ്മാനിച്ചു. എന്നാല്‍ ഗംഗന്‍ദീപ് സിങ് 64ാം മിനുട്ടില്‍ ചണ്ഡീഗഢിനെ ഒപ്പമെത്തിച്ചു.
മത്സരം സമനിലയില്‍ അവസാനിക്കുമെന്ന തോന്നലുണര്‍ത്തിയെങ്കിലും കളി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ സെഹ്ജിപാല്‍ സിങ് ചണ്ഡീഗഢിനെ വിജയ തീരത്തെത്തിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  5 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  6 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago