യു.ഡി.എഫ് കലക്ടറേറ്റ് മാര്‍ച്ച്: കൊല്ലപ്പെടുന്നവര്‍ മനുഷ്യരാണെന്ന ധാരണ ബി.ജെ.പിക്കും സി.പി.എമ്മിനുമില്ല: അബ്ദുറഹ്മാന്‍ രണ്ടത്താണി
വിദ്യാനഗര്‍: രാഷ്ട്രീയ അക്രമങ്ങളില്‍ കൊല്ലപ്പെടുന്നവര്‍ മനുഷ്യരാണെന്നുള്ള ധാരണ ബി.ജെ.പിക്കും സി.പി.എമ്മിനുമില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ രണ്ടത്താണി. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരേ യു.ഡി.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യത്വത്തിന്റെ കണിക തൊട്ട് തീണ്ടാതെ രാഷ്ട്രീയ കൊലപാതകമാണ് ഇരുപാര്‍ട്ടികളും ചെയ്യുന്നത്. ഇരുവിഭാഗവും സംഘടിതമായി അക്രമം നടത്തുകയാണ്. ഇങ്ങനെ അക്രമത്തിന് കോപ്പ് കൂട്ടിയാല്‍ കേരളം എങ്ങനെ രക്ഷപ്പെടുമെന്നും അബ്ദുറഹ്മാന്‍ രണ്ടത്താണി ചോദിച്ചു. മനുഷ്യര്‍ക്ക് സൈ്വര്യമായി ജീവിക്കാന്‍ കേരളം ഒരുങ്ങുംവരെ അക്രമ രാഷ്ട്രീയം ഉയര്‍ത്തിപിടിച്ച് യു.ഡി.എഫ് സമരമുഖത്തുണ്ടാകും. കേരളത്തിന്റെ സമാധാന അന്തരീക്ഷം തിരിച്ചുവരണം. അക്രമവും കൊലപാതകവും നിത്യസംഭവമാകുമ്പോള്‍ മനുഷ്യന് ധൈര്യത്തോടെ ഇറങ്ങി സഞ്ചരിക്കാനുള്ള അവസ്ഥയാണ് ഇല്ലാതാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍, കെ.പി.സി.സി സെക്രട്ടറി എന്‍. നീലകണ്ഠന്‍, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സി.ടി അഹമ്മദലി, എ. അബ്ദുറഹ്മാന്‍, അഡ്വ. ശാന്തമ്മ ഫിലിപ്പ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."