വിദ്യാര്‍ഥികളെ കബളിപ്പിക്കുന്ന റിക്രൂട്ട്മെന്റ് സ്ഥാപനം അടച്ചുപൂട്ടണം: എം.എസ്.എഫ്
തൃശൂര്‍: നഗരത്തിലെ വെളിയന്നൂര്‍ റോഡിലെ മണിചിത്ര ആര്‍ക്കേഡിലും കിഴക്കേക്കോട്ട സണ്ടവര് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കൗണ്‍സിലര്‍ റിക്രൂട്ട്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനം ആറുമാസത്തിനുള്ളില്‍ ജോലി നല്‍കാമെന്ന് പരസ്യം നല്കി ഉദ്യോഗാര്‍ഥികളില്‍ നിന്നു 5000 രൂപ മുതല്‍ 10000 രൂപ വരെ വാങ്ങി കബളിപ്പിക്കുകയാണെന്നു എം.എസ്.എഫ് തൃശൂര്‍ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മൂന്നുതവണ ഇന്റര്‍വ്യൂ നടത്തി ഉദ്യോഗാര്‍ഥികള്‍ക്കു ജോലിയോ നല്കിയ പണമോ തിരിച്ചുനല്‍കാതെ കബളിപ്പിക്കുകയാണു സ്ഥാപനം. ഇതിനെതിരെ തൃശൂര്‍ ഈസ്റ്റ് പൊലിസില്‍ നിരവധി പരാതികള്‍ ലഭിച്ചിട്ടും പൊലിസ് സ്ഥാപന നടത്തിപ്പുകാര്‍ക്കെതിരേ കാര്യക്ഷമമായി നടപടി സ്വീകരിക്കുന്നില്ല. സ്ഥാപനത്തിനെതിരെ പൊലിസ് ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭത്തിലേക്കു നീങ്ങുമെന്നു ഭാരവാഹികളായ ജില്ലാ പ്രസിഡന്റ് അഫ്സല് യൂസഫ്, ജുറൈജ് ചേറ്റുവ, വി ഇര്‍ഷാദ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."