HOME
DETAILS

മിണാലൂരില്‍ റെയില്‍വേ അടിപ്പാത യാഥാര്‍ഥ്യമാകുന്നു ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരമാകും

  
backup
May 09 2018 | 08:05 AM

%e0%b4%ae%e0%b4%bf%e0%b4%a3%e0%b4%be%e0%b4%b2%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-%e0%b4%85%e0%b4%9f

 

വടക്കാഞ്ചേരി: നഗരസഭയിലെ മിണാലൂരില്‍ റെയില്‍വേ അടിപ്പാത യാഥാര്‍ഥ്യമാകുന്നു. സ്ഥിരമായി അടച്ചിടാന്‍ തീരുമാനമെടുത്ത മിണാലൂര്‍ റെയില്‍വേ ഗെയ്റ്റ് ഒഴിവാക്കി വാഹനയാത്ര സുഗമമാക്കുന്നതിനു വേണ്ടിയാണു മിണാലൂര്‍ അടിപ്പാത നിര്‍മിച്ചത്.
ഒട്ടേറെ ജനകീയ പോരാട്ടങ്ങള്‍ക്കൊടുവിലാണു മുന്‍ സര്‍ക്കാരിന്റെ കാലത്തു അടിപ്പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. നാലര കോടി രൂപ ചിലവഴിച്ചാണു അടിപ്പാത യാഥാര്‍ത്ഥ്യമാക്കിയത്. സംസ്ഥാന പാതയില്‍ മിണാലൂര്‍ ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുന്നതു വരെ വാഹനങ്ങളും ബസുകളുമൊക്കെ കടന്നു പോയിരുന്നതു ഈ റോഡിലൂടെയായിരുന്നു. ബൈപ്പാസ് തുറന്നതോടെ മിണാലൂര്‍ റെയില്‍വേ ഗെയ്റ്റും റെയില്‍വേ അടച്ചു.
ഇതോടെ മിണാലൂര്‍ നിവാസികള്‍ക്കു തൊട്ടടുത്ത അത്താണിയിലെത്താന്‍ പോലും കിലോമീറ്ററുകള്‍ ചുറ്റി വളയേണ്ട അവസ്ഥ ഉടലെടുത്തു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെട്ടതോടെ അതു വലിയ പ്രക്ഷോഭമായി വളര്‍ന്നു. ഇതിനൊടുവിലാണു അടിപ്പാത നിര്‍മ്മാണത്തിനു തുടക്കമായത്. കുറ്റിയങ്കാവ് ക്ഷേത്രത്തിനു മുന്നിലാണു അടിപ്പാത . ഇനി സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തികള്‍ മാത്രമാണു അവശേഷിയ്ക്കുന്നത് . അടിപ്പാതയ്ക്കു സമീപമുള്ള സ്വകാര്യ വ്യക്തികളുടെ ഭൂമി അളന്നു തിട്ടപ്പെടുത്താന്‍ നഗരസഭ തീരുമാനമെടുത്തിട്ടുണ്ട്.
കയ്യേറ്റങ്ങള്‍ പിടിച്ചെടുത്തു ഈ സ്ഥലങ്ങള്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിയ്ക്കുന്ന വിധത്തില്‍ മനോഹരമാക്കുന്നതിനാണു തീരുമാനം. അടിപ്പാതയ്ക്കു ചുറ്റും വൈദ്യൂത ദീപാലങ്കാരങ്ങള്‍ ഒരുക്കുന്നതിനും തീരുമാനമെടുത്തിട്ടുണ്ട്. അടുത്ത ആഴ്ച്ചയോടെ പാത തുറന്നു കൊടുക്കുമ്പോള്‍ നേരത്തെ ഇതു വഴി സര്‍വ്വീസ് നടത്തിയിരുന്ന പെര്‍മിറ്റുള്ള ബസുകള്‍ വീണ്ടും ഈ റൂട്ടിലൂടെ ഓടിയ്ക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  22 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  22 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  22 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  22 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  22 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  22 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  22 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  22 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  22 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  22 days ago