ജൈവ വളച്ചാക്കില്‍ ഉണക്കിയ മലവും വളം വ്യാപാരികള്‍ തമിഴ്‌നാട്ടിലേക്ക് തിരിച്ചയച്ചു
തിരൂര്‍: ജൈവവളത്തില്‍ കലര്‍ത്തി കേരളത്തിലെ കൃഷിയിടങ്ങളിലേക്ക് മലവും ഉണക്കി കയറ്റിയയക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നാണ് ഇത്തരത്തില്‍ വളമെന്ന പേരില്‍ മലവും ചാക്കിലാക്കി അയക്കുന്നത്. ഇത്തരത്തില്‍ അയച്ച വളചാക്കുകള്‍ തിരൂരിലെ ആലത്തിയൂര്‍, പുറത്തൂര്‍ മേഖലകളില്‍ നിന്ന് വള വ്യാപാരികള്‍ കഴിഞ്ഞ ദിവസം തിരിച്ചയച്ചു.
വളചാക്കുകളില്‍ നിന്ന് രൂക്ഷമായ ദുര്‍ഗന്ധമുണ്ടായതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മലത്തിന്റെ സാന്നിധ്യം കണ്ടെത്തിയതെന്ന് വ്യാപാരികള്‍ പറഞ്ഞു. തിരൂരിന് പുറമേ സമാനമായ അനുഭവം ഇതിന് മുമ്പ് ഉണ്ടായിട്ടുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു.
വീടുകള്‍, ആശുപത്രികള്‍, കംഫര്‍ട്ട് സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ നിന്ന് പുറന്തള്ളുന്ന മലം അന്യസംസ്ഥാനക്കാരെയും തമിഴ്‌നാട്ടുകാരെയും ഉപയോഗിച്ച് ഉണക്കി കോഴിക്കാട്ടം, ചാണകം തുടങ്ങിയവക്കൊപ്പം ചേര്‍ത്ത് ജൈവ വളമെന്ന നിലയില്‍ കേരളത്തിലേക്ക് എത്തിക്കുന്നതായാണ് സൂചന.
വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മലം ഒഴിവാക്കുന്നതിന് വലിയ സംഖ്യ വാങ്ങുന്നതിനൊപ്പം വളത്തില്‍ കലര്‍ത്തി മനുഷ്യവിസര്‍ജ്ജം വില്‍ക്കുന്നതു വഴി വള വില്‍പ്പന സംഘങ്ങള്‍ ഇരട്ടി ലാഭം ഉണ്ടാക്കുകയാണ്. എന്നാലിത് വ്യാപകമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."