HOME
DETAILS

പൈതൃക പദ്ധതി കച്ചവടക്കാരെ ഒഴിപ്പിച്ചു നടപ്പാക്കില്ലെന്ന് മേയര്‍

  
backup
March 14, 2017 | 8:19 PM

%e0%b4%aa%e0%b5%88%e0%b4%a4%e0%b5%83%e0%b4%95-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%95%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0


കോഴിക്കോട്: കച്ചവടക്കാരെ ഒഴിപ്പിച്ചു കൊണ്ട് പൈതൃക പദ്ധതി നടപ്പാക്കില്ലെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു.
        നഗരത്തില്‍ അടുത്ത കാലങ്ങളില്‍ നടന്ന തീപിടിത്തങ്ങളില്‍ സാഹസികമായി രക്ഷാപ്രവര്‍ത്തനം നടത്തിയവരെ ആദരിക്കുന്നതിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസന്‍ കോയ വിഭാഗം) സിറ്റി കൗണ്‍സിലും മിഠായിത്തെരുവ് സംരക്ഷണ സമിതി ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
         മിഠായിതെരുവ് ഉല്ലാസത്തിനുള്ള കേന്ദ്രമായി മാറണമെന്നും പേടിക്കാതെ നടന്ന് പോവാനുള്ള സാഹചര്യം അവിടെ ഉണ്ടാവേണ്ടതുണ്ടെന്നും തുടര്‍ന്ന് സംസാരിച്ച അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ അബ്ദുറസാഖ് അഭിപ്രായപ്പെട്ടു.
    സര്‍ക്കാര്‍ ഓഫിസുകള്‍ ജനോപകരപ്രദമാവേണ്ടതുണ്ട്. വില്ലേജ് പഞ്ചായത്ത് ഓഫിസുകളും പോലിസ് സ്‌റ്റേഷനുകളും നന്നായാല്‍ നാട് നന്നാവുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ഫയര്‍ ഓഫിസര്‍
  അരുണ്‍ ഭാസ്‌കര്‍, സ്‌റ്റേഷന്‍ ഓഫിസര്‍മാരായ കെ.എല്‍ ജോണി, പി. അജിത് കുമാര്‍, റോബി വര്‍ഗീസ്, അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫിസര്‍ വി.കെ ബിജു, ആര്യഭവന്‍ ഹോട്ടല്‍ മാനേജിങ് പാര്‍ട്ണര്‍ രൂപേഷ് കോളിയാട്ട് എന്നിവരെയും സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി ചുമട്ട് തൊഴിലാളികളേയും ചടങ്ങില്‍ ആദരിച്ചു.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍,  അസിസ്റ്റന്റ് പൊലിസ് കമ്മീഷണര്‍ അബ്ദുറസാഖ് ഉപഹാര വിതരണം നടത്തി. മേയര്‍ക്ക് കെ. ഹസ്സന്‍കോയ ഉപഹാരം നല്‍കി. സിറ്റി കൗണ്‍സില്‍ പ്രസിഡന്റ് സി.എ റഷീദ് അധ്യക്ഷനായി. ആക്ഷന്‍ കമ്മിറ്റി പ്രസിഡന്റ് സി.എസ് നടരാജന്‍ അതിഥികളെ പരിചയപ്പെടുത്തി. ടി.പി അബ്ദുല്‍ ഷെഫീഖ്, കെ. സുനില്‍ കുമാര്‍,  കെ.പി അബ്ദുറസാഖ്, കെ.പി ശ്രീധരന്‍, അഡ്വ. ഉമ്മര്‍ക്കുട്ടി, എം. മുഹമ്മദ് ഹസ്സന്‍, മധുഗോറ, അബ്ദുല്‍ നാസര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  6 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  6 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  6 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  6 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  6 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  6 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  6 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  6 days ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  6 days ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  6 days ago