HOME
DETAILS

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വീഡിയോ സന്ദേശവുമായി മോദി; നിരാഹാരം അവസാനിപ്പിച്ച് സോനം വാങ് ചുക്ക്

  
Web Desk
July 24, 2026 | 12:42 AM

pm modi shares video message on question paper leak sonam wangchuk ends hunger strike afterwards

 

നൃൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദം കത്തി നില്‍ക്കേ വിഡിയോ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ചോദ്യപേപ്പര്‍ ചോര്‍ച്ച കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുമെന്ന് സന്ദേശത്തില്‍ പറയുന്നു. 

' സുഹൃത്തുക്കളെ, ചോദ്യപേപ്പര്‍ ചോര്‍ച്ച ഒരു സാധാരണ വിഷയമല്ലെന്ന് എനിക്കറിയാം; ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ഇത് വലിയ വേദനയുണ്ടാക്കുന്ന കാര്യമാണ്. ചോദ്യപേപ്പര്‍ ചോര്‍ച്ച സംഭവത്തിന് പിന്നാലെ സര്‍ക്കാര്‍ വളരെ വേഗതയില്‍ നടപടിയെടുത്തു. കുറ്റവാളികളെ പിടികൂടി. അവരിപ്പോള്‍ ജയിലിലാണ്- പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, സോനം വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിച്ചു. കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഉപവാസം അവസാനിപ്പിച്ചത്. കേന്ദ്രമന്ത്രിമാര്‍ സോനം വാങ്ചുക്ക് നിരാഹാരം കഴിയുന്ന ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലെത്തിയിരുന്നു. നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷവും രാജ്യത്ത് ഉണ്ടായേക്കാവുന്ന അക്രമസാധ്യതകള്‍ മുന്‍നിര്‍ത്തിയുമാണ് സമരം അവസാനിപ്പിക്കുന്നതെന്ന് സോനം വാങ്ചുക്ക് എക്‌സിലൂടെ അറിയിച്ചത്‌

''26 ദിവസങ്ങള്‍ക്ക് ശേഷം ഞാന്‍ ഒടുവില്‍ എന്റെ ഉപവാസം അവസാനിപ്പിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള 65 പാര്‍ലമെന്റ് അംഗങ്ങള്‍ നേരത്തെ എന്നെ സന്ദര്‍ശിക്കുകയും ഉപവാസം അവസാനിപ്പിക്കാനുള്ള കത്തുകളില്‍ ഒപ്പിടുകയും ചെയ്തിരുന്നു. നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ഉപവാസം അവസാനിപ്പിക്കുന്നത്. നിബന്ധനകളെ കുറിച്ച് മറ്റൊരു വീഡിയോയില്‍ പറയാം. അത് വരെ രാജ്യത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാവരുത്'' - സോനം പറയുന്നു

എന്നാല്‍ ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കുന്നതു വരെ  പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് ഉദ്ദേശമെന്ന് സി.ജെ.പി പറഞ്ഞു. സോനം വാങ് ചുക്കിന്റെ നിരാഹാരത്തിന് നന്ദിയെന്നും സമരത്തില്‍ നിന്ന് സി.ജെ.പി പിന്നോട്ടില്ലെന്നും അഭിജിത് ദീപ്‌കെ വ്യക്തമാക്കി. സി.ജെ.പിയുമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്താനുള്ള സാധ്യതയുണ്ട്. വേദിയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനത്തിലെത്തും.

മോദി പുറത്ത് വിട്ട വീഡിയോ സന്ദേശം  പ്രഹസനമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 
' മിസ്റ്റര്‍ മോദി, ഞങ്ങളുടെ വിദ്യാര്‍ത്ഥികള്‍ ധര്‍മേന്ദ്രപ്രധാന്റെ രാജിയാണ് ആവശ്യപ്പെടുന്നത്. പരിതാപകരമായ വീഡിയോ കാണിച്ച് അവരുടെ ബുദ്ധിയെ അപമാനിക്കരുത്. പ്രധാനെ പുറത്താക്കുക, വിദ്യാര്‍ത്ഥികളെ തല്ലിയവരെ ശിക്ഷിക്കുക, മാപ്പ് പറയുക ഇതാണ് ആവശ്യങ്ങള്‍''- രാഹുല്‍ ഗാന്ധി വ്യക്തമാക്കി

As the question paper leak controversy continues to rage, Prime Minister Narendra Modi released a video message. In the message, he stated that fast-track courts will be set up to deal with question paper leak cases."Friends, I know that a question paper leak is no ordinary matter; it causes immense distress to lakhs of students and their parents.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴ സി.ഐയ്ക്ക് നേരെ ഭീഷണിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

latest
  •  2 hours ago
No Image

ചെങ്കടലിൽ സൈനിക നടപടികൾ കുറയ്ക്കണം; നയതന്ത്ര ഇടപെടലുകൾക്ക് ആഹ്വാനം ചെയ്ത് ഒമാൻ

oman
  •  2 hours ago
No Image

തെരുവ് പൂച്ചകൾക്കായി മാസം ചെലവഴിക്കുന്നത് 10,000 ദിർഹത്തോളം; നന്മയുടെ കഥയുമായി ദുബൈയിലെ പ്രവാസികൾ

uae
  •  2 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പി.എസ് പ്രശാന്ത് നേരിട്ട് ഇടപെട്ടതിന് തെളിവ്; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  3 hours ago
No Image

ശൈഖുല്‍ ജാമിഅ ഇനി ഓര്‍മ;  പ്രിയ ഗുരുനാഥനെ കാണാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍

Kerala
  •  3 hours ago
No Image

കള്ളപ്പണം വെളുപ്പിക്കൽ കേസ്; പ്രതികൾക്ക് 10 വർഷം തടവും 1.3 ബില്യൺ ഡോളർ പിഴയും വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  3 hours ago
No Image

കേന്ദ്രസര്‍ക്കാറിന്റെ ട്രേഡ്മാര്‍ക്ക് അഹങ്കാരവും ഉത്തരവാദിത്തമില്ലായ്മയും; മോദി സര്‍ക്കാറിനെതിരേ അഞ്ഞടിച്ച് സോണിയാഗാന്ധി

National
  •  3 hours ago
No Image

ഘാനയിലെ പ്രളയക്കെടുതി; അടിയന്തര ദുരിതാശ്വാസ സഹായവുമായി യുഎഇ

uae
  •  3 hours ago
No Image

ചാക്കില്‍ കെട്ടിവെച്ചത് ജീവനുള്ള പെരുമ്പാമ്പിനെ, കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോഴിക്കോട് ഹരിത കര്‍മ സേനയോട് ക്രൂരത

Kerala
  •  4 hours ago
No Image

പുതിയ ജീവനക്കാർക്ക് തൊഴിലാളി ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ സർക്കാർ; പോളിസി ഇല്ലാതെ വർക്ക് പെർമിറ്റ് ലഭിക്കില്ല

uae
  •  4 hours ago