ബംഗളൂരുവില്‍ പതിനായിരത്തോളം വ്യാജ വോട്ടര്‍ ഐ.ഡി കാര്‍ഡുകള്‍ കണ്ടെത്തി
ബംഗളൂരു: നഗരത്തിലെ കെട്ടിടത്തിനുള്ളില്‍ പതിനായിരത്തോളം വ്യാജ വോട്ടര്‍ ഐ.ഡി കാര്‍ഡുകള്‍ കണ്ടെത്തി. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അന്വേഷണത്തിന് ഉത്തരവിട്ടു. രാജ രാജേശ്വരി നഗര്‍ മണ്ഡലത്തിലാണ് സംഭവം. ജാലഹള്ളിയിലെ മഞ്ജുള എന്നയാളുടെ പേരിലുള്ള അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് പതിനായിരത്തോളം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും ഒരു ലക്ഷത്തോളം കൗണ്ടര്‍ഫോയിലുകളും പിടിച്ചെടുത്തത്. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തുവന്നതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.
അതേ സമയം ബി.ജെ.പിയുടെ ആരോപണം കോണ്‍ഗ്രസ് നിഷേധിച്ചു. വ്യാജകാര്‍ഡ് സംഭവം ബി.ജെ.പിയുടെ നാടകമാണെന്നും തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയ കെട്ടിടം ബി.ജെ.പി എം.എല്‍.എയുടെ ഉടമസ്ഥയിലുള്ളതാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കുന്ന അംഗീകാര സ്ലിപുകള്ക്ക് പുറമേ അഞ്ച് ലാപ്ടോപ്പുകളും ഒരു പ്രിന്ററും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ സ്ലിപ്പുകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് ഉപയോഗിക്കുന്ന നിറത്തിലുള്ളതായിരുന്നില്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."