പാചകവാതക ക്ഷാമം രൂക്ഷം വിറകടുപ്പില്‍ തീ പുകയ്ക്കണം
ചെറുവത്തൂര്‍: രണ്ടാഴ്ചക്കാലമായി പാചകവാതകം ലഭിക്കാതായതോടെ ജില്ലയില്‍ ജനങ്ങള്‍ കടുത്ത ദുരിതത്തില്‍. ബി.പി.സി.എല്‍ പാചക വാതക ടാങ്കര്‍ ഡ്രൈവര്‍മാര്‍ നടത്തുന്ന പണിമുടക്കിനെ തുടര്‍ന്നാണു പാചകവാതക പ്രതിസന്ധി രൂക്ഷമായാത്. ഒരു സിലിണ്ടര്‍ മാത്രമുള്ളവരാണു കൂടുതല്‍ വിഷമത്തിലായത്. മാര്‍ച്ച് ഒന്നിനാണു സമരം ആരംഭിച്ചത്. കണ്ണൂര്‍ ജില്ലയിലും ഗ്യാസ് വിതരണം നിലച്ചിട്ടുണ്ട്. മംഗളൂരുവിലെ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡില്‍ നിന്നാണു ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കു പാചക വാതകം കൊണ്ടു വരുന്നത്. വേതന വര്‍ധനവ് ആവശ്യപ്പെട്ടാണു ലോറി ഡ്രൈവര്‍മാരുടെ സമരം.
പാചക വാതകം എത്തിച്ചു നല്‍കാന്‍ കാരാര്‍ എടുത്ത വരും ഡ്രൈവര്‍മാരും തമ്മിലാണു വേതനത്തര്‍ക്കം. സിലണ്ടറിനായി ഗ്യാസ് ഏജന്‍സികളിലേക്കു ഉപഭോക്താക്കളുടെ ഫോണ്‍ കോളുകള്‍ പ്രവഹിക്കുകയാണ്.
ഗ്യാസ് ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് എന്നു കിട്ടുമെന്ന മറുപടി പോലും ലഭിക്കുന്നില്ല.
രണ്ടു ജില്ലകളെ മാത്രം ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ സമരം ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകുന്നുമില്ല. വീണ്ടും വാതകം നിറയ്ക്കാനായി കൊണ്ടുപോകേണ്ട സിലണ്ടറുകള്‍ ഗ്യാസ് ഏജന്‍സി ഗോഡൗണുകളില്‍ കെട്ടിക്കിടക്കുകയാണ്. ഇതിനിടയില്‍ സ്വന്തം വാഹനത്തില്‍ സിലണ്ടര്‍ എത്തിക്കാനുള്ള ശ്രമം ചില ഏജന്‍സികള്‍ നടത്തുന്നുണ്ട്. എന്നാല്‍ സമരക്കാരുടെ പ്രതിഷേധം ഉണ്ടാകുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."